Home & Garden

അടുക്കള നിര്‍മ്മിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വീടിനുള്ളിലെ ഒരു പ്രധാനപ്പെട്ട സ്ഥലമാണ് അടുക്കള. എന്നാല്‍ ഐടി യുഗത്തില്‍ ഫാസ്റ്റ് ഫുഡ്‌ ജീവിതശീലങ്ങളില്‍ ഉള്ളവര്‍ക്ക്  അടുക്കള നിര്‍ബ്ബന്ധമല്ല. പക്ഷെ ഒരു വീടയാല്‍ അടുക്കള പ്രധാനം.  അടുക്കളയുടെയുടെ കാര്യത്തില്‍, വൃത്തിയുണ്ടായിരിക്കണം എന്നത് മാത്രമല്ല വാസ്തുവും ശരിയായ വിധത്തിലായിരിക്കണം.
വീട് വയ്ക്കുമ്പോള്‍ അടുക്കള സൌകര്യമുള്ളത് ആയിരിക്കുന്നതിനൊപ്പം വാസ്തു ശാസ്ത്രത്തെ അനുകൂലിക്കുന്നതും ആയിരിക്കാ‍ന്‍ ശ്രദ്ധിക്കണം. വീടിന്‍റെ തെക്ക് കിഴക്ക് മൂലയാണ് അടുക്കളയ്ക്ക് ഏറ്റവും യോജിച്ചതെന്നു പറയപ്പെടുന്നു. ഇത് അഗ്നി ദേവന്‍റെ ദിക്കായതിനാലാണിത്. വടക്ക് പടിഞ്ഞാറ് മൂലയും അടുക്കളയ്ക്ക് അനുയോജ്യമാണെന്ന് വാസ്തു ശാസ്ത്രകാരന്‍‌മാര്‍ അഭിപ്രായപ്പെടുന്നു. അടുക്കളയില്‍ കിഴക്ക് ദിക്കിന് അഭിമുഖമായി നിന്ന് പാചകം ചെയ്യാനുള്ള സൌകര്യം ഒരുക്കുകയും വേണം.
അടുക്കള തെക്ക് പടിഞ്ഞാറ് നിര്‍മ്മിച്ചാല്‍ അത് വാസ്തുപുരുഷന് ദോഷകരമായും വടക്ക് കിഴക്ക് ആയാല്‍ അത് കുടുംബത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കുമെന്നുമാണ് വാസ്തു  വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്.  അടുക്കളയുടെ വാതില്‍ കിഴക്ക്, വടക്ക് കിഴക്ക് അല്ലെങ്കില്‍ വടക്ക് ഭാഗത്തായിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അടുക്കളയിലെ അത്യാവശ്യ സാമഗ്രികള്‍ വയ്ക്കാന്‍ തെക്ക് അല്ലെങ്കില്‍ വടക്ക് ദിക്കാണ് നല്ലതെന്നും വിദഗ്ധര്‍  പറയുന്നു
അടുക്കളയ്ക്ക് വെള്ളയോ കറുപ്പോ നിറം നല്‍കുന്നത് അനുയോജ്യമല്ല. മഞ്ഞ, ഓറഞ്ച്, റോസ്, ചോക്കളേറ്റ് എന്നീ നിറങ്ങള്‍ അടുക്കളയ്ക്ക് നല്‍കാം.  പാചകം ചെയ്യുന്ന സ്ഥലം വീടിന്‍റെ പ്രധാന ഭിത്തികളോട് ചേര്‍ന്നാവരുത്. പാചകം ചെയ്യുന്ന സ്ഥലത്തിന് തൊട്ട് മുകളിലായി ഷെല്‍ഫുകള്‍ വയ്ക്കുന്നതും വാസ്തുശാസ്ത്രം പ്രോത്സാഹിപ്പിക്കുന്നില്ല.
അടുക്കളയില്‍ ഫ്രിഡ്ജ് ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിക്കഴിഞ്ഞു.   ഫ്രിഡ്ജ്   വടക്ക് പടിഞ്ഞാറ് മൂലയില്‍ വയ്ക്കുന്നതാണ് ഉത്തമമെന്നു പറയുന്നു . ഗ്യാസ് സ്റ്റൌവ്വ് വയ്ക്കാന്‍ ഏറ്റവും അനുയോജ്യം അടുക്കളയുടെ തെക്ക് കിഴക്ക് മൂലയാണ്.  വാട്ടര്‍ ഫില്‍റ്റര്‍ സ്ഥാപിക്കാന്‍ വടക്ക് കിഴക്ക് മൂലയാണ് ഏറ്റവും ഉത്തമം. അതേപോലെ, സിങ്ക് അടുക്കളയുടെ വടക്ക് ഭാഗത്തായിരിക്കണമെന്നും വാസ്തു ശാസ്ത്രകാരന്‍‌മാര്‍ ഉപദേശിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button