Cricket

ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാനും കൊല്‍ക്കത്തയും നേര്‍ക്കുനേര്‍

കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള പോരാട്ടം.

ഈ സീസണിലെ ലീഗ് മത്സരങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് പോയിന്റ് നിലയില്‍ പിറകിലുള്ള രാജസ്ഥാനും കൊല്‍ക്കത്തയും തമ്മില്‍ ഏറ്റുമുട്ടുന്നത്.തുടര്‍ച്ചയായ അഞ്ച് മത്സരങ്ങള്‍ തോറ്റാണ് കൊല്‍ക്കത്ത സ്വന്തം മണ്ണില്‍ രാജസ്ഥാനെ നേരിടാനൊരുങ്ങുന്നത്. മികച്ച രീതിയില്‍ സീസണ്‍ തുടങ്ങിയെങ്കിലും ഫോം തിരിച്ചുപിടിക്കാന്‍ വിഷമിക്കുകയാണ് കൊല്‍ക്കത്ത

പ്ലേ ഓഫിലെത്താനുള്ള വിദൂര സാധ്യതയെങ്കിലും നിലനിര്‍ത്തണമെങ്കില്‍ ഇരു ടീമുകള്‍ക്കും ജയം അനിവാര്യമാണ്.കൊല്‍ക്കത്തയില്‍ രാത്രി 8 മണിക്കാണ് മത്സരം ആരംഭിക്കുക.ഇരുവരും ഇതിനുമുമ്പ് ഇരുപത് തവണ ഏറ്റുമുട്ടിയപ്പോള്‍ പത്തിലും വിജയം കൊല്‍ക്കത്തക്കൊപ്പം നിന്നു. ഒമ്പത് മത്സരങ്ങളില്‍ രാജസ്ഥാനും വിജയം കണ്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button