Kerala

ശബരിമലയില്‍ ഇതുവരെ വിറ്റത് 26.62 കോടിയുടെ അരവണ

ഈ തീര്‍ഥാടനകാലത്ത് ശബരിമലയില്‍ ഇതുവരെ 26,62,06,040 രൂപയുടെ അരവണ വിറ്റു. 3,90,38,405 രൂപയുടെ അപ്പവും വിറ്റുപോയതായി ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.എസ്. രാജേന്ദ്രപ്രസാദ് പറഞ്ഞു. സന്നിധാനത്തെ അരവണ പ്ലാന്റില്‍ ദിവസവും രണ്ട് ലക്ഷം ടിന്‍ അരവണ ഉല്‍പ്പാദിപ്പിക്കുന്നു. ഒരു ടിന്നിന് 80 രൂപയാണ് വില. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അരവണ പ്ലാന്റില്‍ 250ലധികം പേര്‍ ജോലി ചെയ്യുന്നു. 13. 5ലക്ഷം ടിന്‍ അരവണയും രണ്ട് ലക്ഷം പാക്കറ്റ് അപ്പം സ്റ്റോക്കുണ്ട്. രണ്ട് പ്ലാന്റുകളിലായി ദിവസം ഒരു ലക്ഷം പാക്കറ്റ് അപ്പം തയ്യാറാക്കുന്നു. ഒരു പാക്കറ്റ് അപ്പത്തിന്റെ വില 35 രൂപയാണ്. ധനലക്ഷ്മി ബാങ്കാണ് അപ്പത്തിന്റെയും അരവണയുടെയും വില്‍പ്പന നടത്തുന്നത്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ അരവണ-അപ്പം വില്‍പ്പന ഗണ്യമായ വര്‍ധനവുണ്ടായതായി എക്‌സിക്യൂട്ടീവ് ഓഫീസര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button