നല്ല പോഷകങ്ങള്‍ ആരോഗ്യത്തിന് അത്യാവശ്യമാണ്. ജീവകങ്ങളും, ആന്റിഓക്സിഡന്റുകളും, ധാതുക്കളും എല്ലാം അടങ്ങിയ ഭക്ഷണം പ്രതിരോധസംവിധാനം ശക്തിപ്പെടുത്തുന്നു. രോഗങ്ങളെ അകറ്റി നിര്‍ത്താനും സഹായിക്കും. നല്ല ഭക്ക്ഷണത്തോടൊപ്പം പതിവായ വ്യായാമവും കൂടി ചേരുമ്പോള്‍ അത് ഒരു വ്യക്തിയെ ആരോഗ്യവാനാക്കുന്നു.
ഈ കോവിഡ് കാലത്തു നല്ല ആരോഗ്യശീലങ്ങള്‍ പിന്തുടരാം. ഇത് പ്രതിരോധശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കും. ദിവസവും ഭക്ഷണത്തില്‍ ധാന്യങ്ങളും പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തണം. ചെറുധാന്യങ്ങള്‍ ബി വൈറ്റമിനുകളുടെ കലവറയാണ്. അതാതു കാലത്തു ലഭ്യമായ പഴങ്ങളും പച്ചക്കറികളും ആന്റി ഓക്സിഡന്റുകളാലും വൈറ്റമിനുകള്‍, ധാതുക്കള്‍ ഇവയാലും സമ്പന്നമാണ്. ശരിയായി ഭക്ഷണം കഴിക്കാന്‍ സഹായിക്കുന്ന ചില നുറുങ്ങുകള്‍ ഇതാ.
1. പ്രോട്ടീന്‍ ലഭ്യമാക്കാം: പരിപ്പ് വര്‍ഗങ്ങള്‍, കൊഴുപ്പ് കുറഞ്ഞ പാല്, മുട്ട, പൗള്‍ട്രി പാലുല്പന്നങ്ങള് ഇവ കഴിക്കാം.
2. ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കാം. ഒപ്പം മിതമായ അളവില്‍ സെറീല്സും പരിപ്പ് വര്‍ഗങ്ങളും കഴിക്കാം.
3. ഭക്ഷണത്തില്‍ മത്സ്യം ഉള്‍പ്പെടുത്താം. അമിനോ ആസിഡുകള്‍, വൈറ്റമിനുകള്‍, ധാതുക്കള്‍ ഇവയടങ്ങിയ മത്സ്യം ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തും.
4. പഞ്ചസാര, ശര്‍ക്കര, തേന്‍ തുടങ്ങി എല്ലാത്തരം മധുരങ്ങളുടെയും അളവ് കുറയ്ക്കുക.
5. ഭക്ഷണം കുറച്ചു മാത്രം കഴിച്ചു ശീലിക്കാം.
6. ഭക്ഷണം ആസ്വദിച്ചു കഴിക്കുക. ഭക്ഷണം കഴിക്കുന്ന സമയത്തു ടി വി, ഫോണ്‍ ഇവയൊന്നും ഉപയോഗിക്കാതിരിക്കുക.
7. വെള്ളം ധാരാളം കുടിക്കാം. കൃത്രിമ മധുരങ്ങള്‍ അടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കാം.
8. ഒരാഴ്ചയ്ക്കത്തേക്കുള്ള മെനു തയാറാക്കിവയ്ക്കാം. എന്തുണ്ടാക്കണമെന്നു നേരത്തെ തീരുമാനിക്കുന്നത് സമയം ലാഭിക്കുന്നതോടൊപ്പം ആരോഗ്യകരമായ ഭക്ഷണ ശീലം പിന്തുടരാനും സഹായിക്കും. ഭക്ഷണത്തിലൂടെ ശരീരത്തിനാവശ്യമായ പോഷകങ്ങളെല്ലാം ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുക.
. പുറത്തു നിന്ന് ഭക്ഷണം കഴിക്കേണ്ടി വരുകയാണെങ്കില്‍ ഉപ്പ്, എണ്ണ, അന്നജം ഇവ കുറഞ്ഞ ഭക്ഷണം തിരഞ്ഞെടുക്കുക. ഒപ്പം വറുത്തതും, പൊരിച്ചതും ആയ ഭക്ഷണങ്ങള്‍ ഒഴിവാക്കാനും ശ്രദ്ധിക്കുക.
നിങ്ങള്‍ യാത്ര ചെയ്യുകയാണെങ്കില്‍ എല്ലാനേരവും ഭക്ഷണത്തില്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക.
പോഷകസമ്പുഷ്ടമായ ഭക്ഷണത്തോടൊപ്പം ഭക്ഷണം പാകം ചെയ്യുന്നത് ശരിയായ രീതിയിലാണെന്നും ശുചിത്വം പാലിക്കപ്പെടുന്നുണ്ടോ എന്നും ഉറപ്പുവരുത്തുക.
Post Your Comments