News

നരേന്ദ്ര മോദിയുടെ ചിത്രവും ഭഗവത് ഗീതയും വഹിച്ച് കൊണ്ടുള്ള പിഎസ്എൽവി-സി 51 ഐഎസ്ആർഒ നാളെ വിക്ഷേപിക്കും

തിരുവനന്തപുരം : നരേന്ദ്ര മോദിയുടെ ചിത്രവും ഭഗവത്ഗീതയുമായുള്ള ഐഎസ്ആർഒയുടെ പിഎസ്എൽവി-സി 51 വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗൺ ആരംഭിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നും ഞായറാഴ്ച രാവിലെ 10.24 നാണ് വിക്ഷേപണം നടക്കുക. ഐഎസ്ആർഒയുടെ ഈ വർഷത്തെ ആദ്യത്തെ വിക്ഷേപണമാണിത്.

Read Also : സ്വകാര്യ ആശുപത്രികളിലെ കോവിഡ് വാക്‌സിന്‍ നിരക്ക് സംബന്ധിച്ച്‌ അന്തിമ തീരുമാനവുമായി കേന്ദ്രസർക്കാർ

പോളാർ സാറ്റ്‌ലൈറ്റ് ലോഞ്ച് വെഹിക്കിളിലെ(പിഎസ്എൽവി-സി51) പ്രധാന ഉപഗ്രഹം ബ്രസീലിൽ നിന്നുള്ള ആമസോണിയ-1 ആണ്. ഇത് കൂടാതെ മറ്റ് 18 ചെറിയ ഉപഗ്രഹങ്ങളും വിന്യസിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം, ഭഗവത്ഗീതയുടെ ഇലക്ട്രോണിക് പതിപ്പ്, 25,000 ഇന്ത്യക്കാരുടെ പേരുകൾ എന്നിവയും ബഹിരാകാശത്തേയ്ക്ക് വിക്ഷേപിക്കും. ഐഎസ്ആർഒ ചെയർപേഴ്സൺ ഡോ. കെ.ശിവൻ, ശാസ്ത്ര സെക്രട്ടറി ഡോ. ആർ.ഉമാമഹേശ്വർ ഉൾപ്പെടെയുള്ളവരുടെ പേരുകളാണ് ഉപഗ്രഹത്തിന്റെ പാനലിൽ പതിച്ചിരിക്കുന്നത്. സതീഷ് ധവാൻ ഉപഗ്രഹം വഴിയാണ് ഇത് ബഹിരാകാശത്തേയ്ക്ക് കൊണ്ടുപോകുന്നത്.

സ്‌പേസ് കിഡ്‌സ് ഇന്ത്യയാണ് സതീഷ് ധവാൻ ഉപഗ്രഹം നിർമ്മിച്ചത്. ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയുടെ സ്ഥാപക പിതാക്കന്മാരിൽ ഒരാളായ പ്രൊഫ. സതീഷ് ധവാന്റെ പേരിലാണ് ഉപഗ്രഹം അറിയപ്പെടുന്നത്. മൂന്ന് ശാസ്ത്രീയ പേലോഡുകളാണ് ഇതിലുള്ളത് – ഒന്ന് ബഹിരാകാശ വികിരണം പഠിക്കുക, രണ്ടാമത് കാന്തികമണ്ഡലം പഠിക്കുക, മറ്റൊന്ന് ലോപവർ വൈഡ്-ഏരിയ ആശയവിനിമയ ശൃംഖല പരീക്ഷിക്കുക. മൂന്ന് ഉപഗ്രഹങ്ങൾ ചേർന്ന യൂണിറ്റിസാറ്റിന്റെ നിർമ്മാണം പൂർത്തിയാക്കിയത് രാജ്യത്തെ മൂന്ന് കോളേജുകൾ ചേർന്നാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button