News

സീനിയര്‍ മത്സരാര്‍ഥിയായ ഭാഗ്യലക്ഷ്മി ബിഗ്‌ബോസിൽ നിന്ന് പുറത്ത്

ഈ സീസണിലെ ഏറ്റവും സീനിയര്‍ മത്സരാര്‍ഥിയായ ഭാഗ്യലക്ഷ്‍മിയാണ് ഷോയുടെ 49-ാം ദിവസം പുറത്തായത്. ഏറ്റവുമധികം മത്സരാര്‍ഥികള്‍ നോമിനേറ്റ് ചെയ്യപ്പെട്ട വാരമായിരുന്നു ഇത്. അനൂപ്, നോബി, സജിന-ഫിറോസ്, , സൂര്യ, ഭാഗ്യലക്ഷ്മി, കിടിലം ഫിറോസ്, റംസാന്‍, സന്ധ്യ എന്നിവരൊക്കെ എലിമിനേഷന്‍ ലിസ്റ്റിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. ഇതില്‍ നിന്നാണ് ഈ വാരം ഏറ്റവും കുറവ് വോട്ട് ലഭിച്ചത് ഭാഗ്യലക്ഷ്മിക്കാണെന്ന വിവരം മോഹന്‍ലാല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

Read Also : കേരളം രാജ്യത്തിന് തന്നെ മാതൃകയാണെന്ന് കനയ്യകുമാർ

സന്തോഷത്തോടെയാണ് മോഹന്‍ലാലിന്‍റെ പ്രഖ്യാപനത്തെ ഭാഗ്യലക്ഷ്‍മി സ്വീകരിച്ചത്. ‘വൗ, നന്ദി’ എന്നായിരുന്നു അവരുടെ ആദ്യ പ്രതികരണം. മത്സരത്തിനിടെ ആരും വ്യക്തിപരമായ വിരോധം സൂക്ഷിക്കരുതെന്നാണ് പോകുന്നതിനു മുന്‍പ് മറ്റു മത്സരാര്‍ഥികളോട് ഭാഗ്യലക്ഷ്‍മി അവസാനമായി പറഞ്ഞത്. 49 ദിവസം ഹൗസില്‍ നിന്ന മികച്ച മത്സരാര്‍ഥിയെ കൈയടികളോടെയാണ് മറ്റുള്ളവര്‍ യാത്രയാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button