KeralaLatest NewsNews

സംസ്ഥാനത്ത് ജനങ്ങളുടെ ജാഗ്രത കുറയുന്നതിനാല്‍ കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണെന്ന് ഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തിൽ ജനങ്ങളുടെ ജാഗ്രത കുറയുന്നതിനാല്‍ നിയന്ത്രണങ്ങൾ കടുപ്പിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്റ. ഇനി ഉപദേശമില്ലെന്നും കർശന നടപടികളിലേക്ക് കടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ 90 ശതമാനം പൊലീസുകാരെയും കോവിഡ് ഡ്യൂട്ടിക്കായി നിയോഗിക്കുകയാണ് ഇപ്പോള്‍. പോലീസ് ഇടപെടലുണ്ടാകും. ക്വാറന്റീനില്‍ പോയ ഉദ്യോഗസ്ഥരൊഴികെ എല്ലാവരും അതാത് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് കീഴില്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് നിര്‍ദേശിച്ചിരിക്കുന്നതെന്നും ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.

Read also: മൂന്നാംഘട്ട പരീക്ഷണം തുടങ്ങി; കോവിഡ് 19 വാക്സിന്‍ ഈ വര്‍ഷാന്ത്യമോ 2021 ആദ്യമോ ലഭ്യമാക്കാമെന്ന പ്രതീക്ഷയില്‍ യു.എ.ഇ

കടകളിലടക്കം ജീവനക്കാരുടെ എണ്ണത്തില്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ഇത് പലയിടത്തും കൃത്യമായി പാലിക്കപ്പെടുന്നില്ല. പരിശോധന കടുപ്പിക്കുന്നത് സാമൂഹിക അകലം ഉറപ്പാക്കാനാണ്. രോഗികളുടെ എണ്ണം കൂടിയതിനാല്‍ കര്‍ശന നിയന്ത്രണങ്ങള്‍ തിരികെ കൊണ്ട് വരികയാണ്. കണ്ടെയ്ന്‍മെന്റ് സോണുകളിലടക്കം കര്‍ശനമായി നിയന്ത്രണങ്ങള്‍ നടപ്പാക്കുമെന്നും ബെഹ്റ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button