KeralaLatest NewsNews

മ​ല​യാ​ളി ന​ടി അ​റ​സ്റ്റി​ല്‍

ത​ല​ശേ​രി: മ​ല​യാ​ളി ന​ടി അ​റ​സ്റ്റി​ല്‍. സീ​രി​യ​ല്‍ ന​ടിയാണ് മോ​ഷ​ണ​ക്കേ​സുമായി ബന്ധപ്പെട്ട് പിടിയിലായത്. സ്വ​ര്‍​ണാ​ഭ​ര​ണങ്ങൾ മോഷ്ടിച്ച നടി കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി ത​നൂ​ജ(24)യാണ് പോലീസ് പിടിയിലായത്. ബം​ഗ​ളൂ​രു​വി​ലെ വീ​ട്ടി​ല്‍​നി​ന്നുമാണ് നടി 35 പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ മോഷ്ടിച്ചത്. ഇതിനു ശേഷം നടി ബം​ഗ​ളൂ​രു​വിൽ നിന്നും മുങ്ങിയിരുന്നു. പ്രതിയെ പോലീസ് ത​ല​ശേ​രി​യി​ല്‍​നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്തത്.

തനൂജ മോഷ്ടിച്ച സ്വ​ര്‍​ണാ​ഭ​ര​ണങ്ങൾ പോലീസ് ത​ല​ശേ​രി പി​ലാ​ക്കൂ​ലി​ലെ സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ശാ​ഖ, കൂ​ത്തു​പ​റമ്പി​ലെ സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​നം എന്നിവടങ്ങളിലും നിന്നുമാണ് ക​ണ്ടെ​ത്തിയത്. പ​യ്യ​ന്നൂ​ര്‍ സ്വ​ദേ​ശി​നിയുടെ ആഭരണങ്ങളാണ് നടി മോഷ്ടിച്ചത്. ബം​ഗ​ളൂ​രു​വി​ലെ ക​ന​കമ്പു​ര ര​ഘു​വ​ന ഹ​ള്ളി​യി​ലായിരുന്നു മോഷണം. ഇവിടെ താമസിച്ചിരുന്ന മലയാളി സ്ത്രീയുടെ വീട്ടിൽ നടി ജോലിക്കു എത്തി. കേരളത്തി​ലെ ചി​ല സീ​രി​യ​ലു​ക​ളി​ല്‍ അഭിനയിച്ച തനൂജ ക​ഴി​ഞ്ഞ മാ​സം 28 നു ഇവിടെ നിന്നും മോഷണ  ശേഷം മുങ്ങുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button