Latest NewsKeralaNews

വിലക്കയറ്റം, വൈദ്യുതി നിരക്ക് വർദ്ധന: പ്രത്യക്ഷ സമരത്തിലേക്ക് മുസ്ലിം ലീഗ്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ പ്രത്യക്ഷ സമരത്തിനൊരുങ്ങി മുസ്ലിം ലീഗ്. വിലക്കയറ്റവും വൈദ്യുതി ചാർജ് വർധനയും ഉന്നയിച്ചാണ് സമരം. ഈ വിഷയങ്ങൾ മുൻനിർത്തി കെഎസ്ഇബി ഓഫീസുകൾക്ക് മുന്നിൽ നാളെ ധർണ നടത്തുമെന്ന് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Read Also: ‘സിനിമ ഉച്ചാരണ കഴിവ് തെളിയിക്കുന്ന സ്പേസ് അല്ല, എന്ത് അടിസ്ഥാനത്തിലാണ് എന്റെ ഉച്ചാരണം ശരിയല്ല എന്ന് പറയുന്നത്? ‘

കേരളം ബ്രാൻഡ് ചെയ്യപ്പെടുന്നത് തല്ലതുതന്നെ. പക്ഷേ മറുവശത്ത് പെൻഷൻ പോലും കൊടുക്കാൻ കഴിയുന്നില്ല. സർക്കാരിന്റെ സാമ്പത്തിക മാനേജ്മെന്റ് വൻ പരാജയമാണ്. സാധാരണക്കാരന്റെ പ്രശ്നങ്ങൾ ഏറ്റെടുക്കുന്നതിൽ സർക്കാരിന്റെ നിലപാട് ശരിയല്ല. നികുതി വിഹിതവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്റെ ഭാഗത്തും പ്രശ്നമുണ്ട്. എന്നാലിത് സംസ്ഥാനം വേണ്ട രീതിയിൽ ഉന്നയിക്കുന്നില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു.

നവംബർ ഒന്ന് മുതൽ വൈദ്യുതി നിരക്ക് ക്രമാതീതമായി വർധിപ്പിച്ച് സാധാരണക്കാരന് മേൽ അമിത ഭാരം അടിച്ചേൽപ്പിക്കുന്ന ഇടത് സർക്കാർ നയത്തിനെതിരെയാണ് കേരളത്തിലെ കെഎസ്ഇബി ഓഫീസുകൾക്ക് മുമ്പിൽ നാളെ മുസ്ലിം ലീഗ് പ്രവർത്തകർ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുന്നത്. കെട്ടിട നികുതി, വസ്തു നികുതി, പെട്രോളിയം ഉൽപന്നങ്ങളുടെ സെസ് തുടങ്ങിയവ വർധിപ്പിച്ചതും അവശ്യസാധനങ്ങളുടെ വിലവർധനയും ഉൾപ്പെടെ സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾ കാരണം ജീവിതം ദുസ്സഹമായ ജനങ്ങളുടെ മേൽ ഇരുട്ടടി എന്നോണമാണ് വൈദ്യുതി ചാർജ്ജ് വർധിപ്പിച്ചിരിക്കുന്നതെന്ന് ലീഗ് വ്യക്തമാക്കി.

2022 ജൂണിൽ വൈദ്യുതി ചാർജ്ജ് വർധിപ്പിച്ച സർക്കാർ തന്നെയാണ് ഒരു വർഷം കൊണ്ട് വീണ്ടും ജനങ്ങളെ പിഴിയുന്നത്. 2023-24 വർഷത്തെ 720 കോടി കമ്മി നികത്താനാവാത്തതാണ് ഇത്തരമൊരു ക്രൂരതക്ക് കാരണമായി പറയുന്നത്. സാമ്പത്തിക ഞെരുക്കം കൊണ്ട് വീർപ്പുമുട്ടുന്ന കേരളത്തിൽ ധൂർത്തും ആഢംബരങ്ങളും നിർബാധം നടത്തിക്കൊണ്ടിരിക്കുന്ന സർക്കാർ അതിന്റെ ഭാരം മുഴുവൻ ജനങ്ങളുടെ തലയിൽ ചുമത്തുകയാണ്. ജനപിന്തുണ നഷ്ടമായ സർക്കാറിന്റെ മുഖം മിനുക്കാൻ ആഘോഷങ്ങളും കോടിക്കണക്കിന് രൂപയുടെ പരസ്യങ്ങളും നൽകി ഖജനാവ് കാലിയാക്കുന്നതിന്റെ മുഴുവൻ ദുരിതവും പേറേണ്ടി വരുന്ന കേരള ജനതയുടെ പ്രതിഷേധം ഈ ധർണ്ണയിൽ പ്രതിഫലിക്കുമെന്ന് പിഎംഎ സലാം പറഞ്ഞു. വിവിധ ഓഫീസുകൾക്ക് മുന്നിലെ പ്രതിഷേധ ധർണ്ണകൾ ബന്ധപ്പെട്ട പഞ്ചായത്ത്/ മണ്ഡലം കമ്മിറ്റികൾ ഏകോപിപ്പിക്കുമെന്നും ലീഗ് വിശദീകരിച്ചു.

Read Also: കൈകാലുകൾ നഷ്ടപ്പെട്ട നിലയിൽ ശരീരം മുഴുവൻ പൊള്ളലേറ്റ കുട്ടികൾ; മരവിപ്പിക്കുന്ന അനുഭവം പറഞ്ഞ് യു.എസ് നഴ്സ്

shortlink

Related Articles

Post Your Comments

Related Articles


Back to top button