Latest NewsKerala

അന്തര്‍സംസ്ഥാന കുപ്രസിദ്ധ മോഷ്ടാവ് ആല്‍ബിന്‍രാജ് ഒടുവില്‍ കേരളാ പൊലീസിന്റെ വലയില്‍ കുടുങ്ങി

തിരുവനന്തപുരം : ഏറെ നാളായി കേരളാ പൊലീസിനെ വട്ടം കറക്കിയിരുന്ന കുപ്രസിദ്ധ മോഷ്ടാവ് ആല്‍ബിന്‍ രാജിനെ കേരളാ പൊലീസ് വലയിലാക്കി. തിരുവനന്തപുരം ജില്ലയില്‍ മാത്രം വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇയാളുടെ പേരില്‍ 35 മോഷണക്കേസുകള്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. ഒപ്പം സമീപ ജീല്ലകളിലും തമിഴ്‌നാട്ടിലും വരെ ഇയാള്‍ പല മോഷണക്കേസുകളിലും കഞ്ചാവ് കേസിലും പ്രതിയാണ്.

കുറത്തികാട് പൊലീസാണ് രാത്രിയില്‍ പട്രോളിംഗ് നടത്തുന്നതിനിടെ രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ബലപ്രയോഗത്തിലൂടെ പ്രതിയെ പിടികൂടിയത്. പിടുകൂടുമ്പോള്‍ ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്കും മോഷ്ടിച്ചതാണെന്ന് കണ്ടെത്തി. മോഷ്ട്ടിക്കാന്‍ കൊണ്ടുനടക്കുന്ന ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. വെഞ്ഞാറുംമൂടില്‍ നിന്ന് ഒരു സ്‌കൂട്ടര്‍ മോഷ്ട്ടിച്ച ഇയാള്‍ അത് പുനലൂരില്‍ ഉപേക്ഷിച്ച ശേഷമാണ് മറ്റൊരു സ്‌കൂട്ടര്‍ ഇവിടെനിന്നും മോഷ്ട്ടിച്ചത്. കഴിഞ്ഞ മൂന്ന് മാസത്തോളമായി തിരുവനന്തപുരം ഭാഗത്ത് നിരവധി മോഷണങ്ങളാണ് പ്രതി നടത്തിയിട്ടുള്ളത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന്റെ കൈവശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button