ErnakulamNattuvarthaMollywoodLatest NewsKeralaCinemaNewsEntertainmentKollywoodMovie Gossips

‘അച്ഛനെ ഞാൻ വിളിച്ചു, ഫോൺ എടുത്തില്ല, ഞാൻ പോവാ’: മകളെക്കുറിച്ച് തുറന്നുപറഞ്ഞ് ദിലീപ്

കൊച്ചി: മകളുടെ കുസൃതികളെക്കുറിച്ച് തുറന്നു പറഞ്ഞ് നടൻ ദിലീപ്. ‘വോയ്‌സ് ഓഫ് സത്യനാഥൻ’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഒരു അഭിമുഖത്തിൽ സംസാരിക്കവെയാണ് ദിലീപ്, ഇളയമകൾ മഹാലക്ഷ്മിയെക്കുറിച്ച് വാചാലനായത്. മഹാലക്ഷ്മി യുകെജിയിൽ ചേർന്നതായും ചെന്നൈയിൽ ആണ് പഠനമെന്നും ദിലീപ് പറഞ്ഞു.

ദിലീപിൻറെ വാക്കുകൾ ഇങ്ങനെ;

‘മഹാലക്ഷ്മി ഭയങ്കര കാന്താരി ആണ്. രണ്ടു ദിവസം ഷൂട്ട് ഒക്കെ കഴിഞ്ഞ് ലേറ്റ് ആയിട്ടാണ് ഞാൻ ഉറങ്ങിയത്. അവൾ യുകെജിയിൽ ആണ് പഠിക്കുന്നത്. സ്കൂളിൽ പോകുന്നതിനു മുൻപേ വിളിച്ചിട്ടുണ്ടായിരുന്നു. ഞാൻ ഫോൺ എടുത്തില്ല. ഉറങ്ങി എണീറ്റ് ഫോണിൽ നോക്കുമ്പോൾ ഒരു വോയ്‌സ് നോട്ട് അയച്ചേക്കുന്നു. അച്ഛനെ ഞാൻ ഇന്നലെ വിളിച്ചു, അച്ഛനെ ഞാൻ ഇന്നും വിളിച്ചു, ഫോൺ എടുത്തില്ല, ഞാൻ പോവാ. അത് കഴിഞ്ഞു കാവ്യയോട് പറഞ്ഞത്രേ, ഇനി അച്ഛൻ വിളിക്കും നമ്മൾ എടുക്കരുത്, അത്രേ നമുക്ക് ചെയ്യാൻ പറ്റുള്ളൂ.

മിച്ചഭൂമി കേസില്‍ പിവി അന്‍വറിന് തിരിച്ചടി: അനധികൃത ഭൂമി തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി

അവൾ പഠിക്കുന്നത് ചെന്നൈയിൽ ആണ്. കാവ്യയും മഹാലക്ഷ്മിയും ചെന്നൈയിൽ ആണ് ഇപ്പോഴുള്ളത്. അവള്‍ തന്നെ അവളെ വിളിക്കുന്നത് മാമാട്ടി എന്നാണ്. മഹാലക്ഷ്മി എന്ന പേര് പറയാൻ പറ്റാത്തതുകൊണ്ട് എന്ത് പേര് വിളിക്കും എന്നൊരു കൺഫ്യൂഷൻ ഉണ്ടായിരുന്നു. മോളുടെ പേരെന്താ എന്നു ചോദിച്ചാൽ മഹാലക്ഷ്മി എന്നു പറയണം എന്നൊക്കെ പഠിപ്പിച്ചിരുന്നു. അങ്ങനെ പറഞ്ഞു പറഞ്ഞ് അത് മാമാട്ടിയായി. മൂത്തമകൾ മീനൂട്ടിയും മഹാലക്ഷ്മിയും ചെറുപ്പത്തിലേ ഫോട്ടോയിൽ കാണാൻ ഒരേപോലെയാണ്. അവർ രണ്ടും തമ്മിൽ നല്ല ബോണ്ട് ആണ്.’

shortlink

Related Articles

Post Your Comments

Related Articles


Back to top button