Gulf

2015 ല്‍ ഏറ്റവും കൂടുതല്‍ വധശിക്ഷ നടന്നത് സൗദിയില്‍

റിയാദ്: 2015 ലാണ് സൗദി അറേബ്യയില്‍ രണ്ടു ദശകത്തിനിടയില്‍ ഏറ്റവും കൂടുതല്‍ വധശിക്ഷ നടന്നത്. വധശിക്ഷയ്‌ക്കെതിരേ ലോകത്തുടനീളം ശക്തമായ മുറവിളി ഉയരുമ്പോഴും 157 വധശിക്ഷയാണ് സൗദി കഴിഞ്ഞ വര്‍ഷം നടപ്പിലാക്കിയത്. മനുഷ്യാവകാശ സംഘടനകളുടെ ആരോപണം ചെറിയ കാര്യങ്ങള്‍ക്ക് പോലും വധശിക്ഷ നടപ്പാക്കുന്നതാണ് വധശിക്ഷയുടെ അളവ് ഇങ്ങനെ കയറുന്നതിന് കാരണമെന്നാണ്.

സൗദി കഴിഞ്ഞ വര്‍ഷം ആയുധം ഉപയോഗിക്കാത്ത കുറ്റമായ മയക്കുമരുന്ന് കടത്തിന് പോലും വധശിക്ഷ നടപ്പിലാക്കി. ആംനസ്റ്റി ഇന്റര്‍ നാഷണല്‍ പറയുന്നത് മയക്കുമരുന്ന് കടത്ത് കേസില്‍ നവംബറില്‍ 63 പേരെയാണ് സൗദി കൊലക്കയറിലേക്ക് തള്ളിവിട്ടതെന്നാണ്. മയക്കുമരുന്ന് കടത്തിന് നടത്തിയ വധശിക്ഷകള്‍ 2015 ല്‍ നടപ്പാക്കിയ വധശിക്ഷകളുടെ 40 ശതമാനത്തോളം വരും. ഇത്തരം കേസുകളിലെ ശിക്ഷ 2010 ല്‍ വെറും നാല് ശതമാനമായിരുന്നു.

ആംനസ്റ്റിയുടെ വിലയിരുത്തല്‍ പ്രകാരം 1995 ന് ശേഷം സൗദി ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പാക്കിയത് 2015 ലാണ്. 192 വധശിക്ഷയായിരുന്നു 1995 ല്‍ സൗദി നടത്തിയത്. സൗദി വധശിക്ഷ നടപ്പാക്കുന്നത് മനുഷ്യാവകാശങ്ങള്‍ക്ക് അപ്പുറത്ത് ഇസ്‌ലാമിക ശരിയത്ത് നിയമങ്ങള്‍ക്ക് അധിഷ്ഠിതമായാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button