Sports

പുതുവര്‍ഷത്തിലെ ആദ്യ ഡബിള്‍ സെഞ്ച്വറിയോടെ സെവാഗിന്റെ റെക്കോര്‍ഡ് ബെന്‍സ്‌റ്റോക്ക് തകര്‍ത്തു

കേപ്ടൗണ്‍: വേഗമേറിയ ടെസ്റ്റിലെ രണ്ടാമത്തെ ഡബിള്‍ സെഞ്ച്വറി ഇംഗ്ലണ്ടിന്റെ ബെന്‍സ്റ്റോക്കിന്റെ പേരിലാകും ഇനി അറിയപ്പെടുക. ബെന്‍സ്‌റ്റോക്ക് തകര്‍ത്തത് ഇന്ത്യയുടെ മുന്‍ താരം വീരേന്ദര്‍ സെവാഗിന്റെ റെക്കോര്‍ഡ് ആണ്. പുതുവല്‍സരത്തിലെ ആദ്യത്തെ ഡബിള്‍ സെഞ്ച്വറിയാണ് ഇത്.

ബെന്‍സ്റ്റാക്ക് സെവാഗിനെ മറികടന്നത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലാണ്. സെവാഗിന്റെ ഡബിള്‍ സെഞ്ച്വറി 168 പന്തില്‍ നിന്നായിരുന്നെങ്കില്‍ 163 പന്തില്‍ നിന്നാണ് സ്റ്റോക്ക് ഈ റെക്കോര്‍ഡ് മറികടന്നത്. വേഗമേറിയ ഡബിള്‍ സെഞ്ച്വറി  ന്യൂസിലാന്‍ഡിന്റെ നഥാന്‍ ആസ്റ്റ്‌ലിയുടെ പേരിലാണ്. സെവാഗിന്റെ വേഗമേറിയ രണ്ടാമത്തെ ഡബ്ള്‍ സെഞ്ച്വറി പിറന്നത് 2009 ല്‍ ശ്രീലങ്കയ്‌ക്കെതിരെ മുംബൈയില്‍ വച്ചായിരുന്നു.

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ബെന്‍സ്റ്റോക്കിന്റെ സെഞ്ച്വറിയുടെ മികവില്‍ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 513 റണ്‍സെന്ന നിലയിലാണ്. സ്റ്റോക്ക് ക്രീസില്‍ 204 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയാണ്.

shortlink

Post Your Comments


Back to top button