KeralaCinema

സംവിധായകന്‍ വി.ആര്‍.ഗോപാലകൃഷ്ണന്‍ തൂങ്ങിമരിച്ചു

പാലക്കാട്‌: ചലച്ചിത്ര സംവിധായകന്‍ വി.ആര്‍.ഗോപാലകൃഷ്ണന്‍ തൂങ്ങി മരിച്ചു. 60 വയസായിരുന്നു. പാലക്കാട്‌ രാമനാഥപുരത്തെ വസതിയില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ദിലീപിന്റെ ഹിറ്റ് ചിത്രമായ ‘ഈ പറക്കും തളിക’യുടെ തിരക്കഥാകൃത്താണ്. ഭാര്യ, കാക്കത്തൊള്ളായിരം, കാഴ്ചയ്ക്കപ്പുറം തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. പ്രിയദര്‍ശന്റെ വന്ദനം, ചെപ്പ്, ധീം തരികിടധോം എന്നീ ചിത്രങ്ങള്‍ക്കും,  ക്യാബിനറ്റ്, കില്ലാടി രാമന്‍, കൗതുക വാര്‍ത്തകള്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കും തിരക്കഥ ഒരുക്കിയിട്ടുണ്ട്. പ്രിയദര്‍ശന്‍, ബാലു കിരിയത്ത് എന്നിവരോടൊപ്പം നിരവധി ചിത്രങ്ങളില്‍ സംവിധാന സഹായിയായും മുഖ്യ സഹസംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ഗീത. മക്കൾ: അർജുൻ, അരവിന്ദ്.

shortlink

Post Your Comments


Back to top button