KeralaCinema

നൗഷാദിന്റെ ജീവിതം സിനിമയാക്കുന്നു

കോഴിക്കോട്: മാന്‍ഹോളില്‍ അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട നൗഷാദിന്റെ ജീവിതം സിനിമയാക്കുന്നു. ഞങ്ങളുടെ സ്വന്തം ഉണ്ണിക്ക എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. നവാഗതനായ സജീഷ് വേലായുധനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നൗഷാദിന്റെ ഓട്ടോറിക്ഷ തന്നെയാണ് സിനിമയിലും ഉപയോഗിക്കുക. നൗഷാദിന്റെ കുടുംബത്തിന്റെ പൂര്‍ണ സഹകരണം ചിത്രത്തിനുണ്ട്. സ്വന്തം ജീവന്‍ മറന്ന് ഏത് അപകട സ്ഥലത്തും രക്ഷാപ്രവര്‍ത്തനത്തിനായി എത്താറുള്ള നൗഷാദിന്റെ ജീവിതമാണ് സിനിമയാകുന്നത്. ചിത്രത്തിന് തിരക്കഥ എഴുതിയത് കോഴിക്കോട് സ്വദേശികളായ ശ്രീജേഷും വിപിനും ചേര്‍ന്നാണ്. പ്രശസ്ത സംഗീത സംവിധായകന്‍ മോഹന്‍ സിതാരയുടെ ഈണങ്ങള്‍ക്ക്  ബാപ്പു വാവാടാണ് വരികളൊരുക്കുന്നത്. ചിത്രത്തില്‍ നൗഷാദിനെ ആര്‍ അവതരിപ്പിക്കുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്നു അണിയറ പ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു.

shortlink

Post Your Comments


Back to top button