Prathikarana Vedhi

മാള്‍ഡാ കലാപം മമതാ ബാനര്‍ജി എന്തിന് ആഭ്യന്തര കലാപം മാത്രമായി ചിത്രീകരിക്കുന്നു

സുജാത ഭാസ്കര്‍

മമത എന്തിനു കലാപം മൂടിവെച്ചു? ഒരു ഭരണാധികാരിക്ക് ചേർന്നതാണോ അത്? ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ ചെറിയ കാര്യങ്ങള്ക്ക് പോലും പ്രതികരിക്കുന്ന മമത സ്വന്തം സംസ്ഥാനത്ത് നടന്ന ഇത്രയും ഗുരുതരമായ ഒരു കലാപം മറച്ചു വെക്കുന്നതിലുപരി, കലാപക്കാരെ വെള്ള പൂശാനും ശ്രമിച്ചു .മമത പറഞ്ഞത് പ്രദേശവാസികളും ബി.,എസ്,എഫ് ജവാന്മാരുമായുള്ള പ്രശ്നം എന്നാണു. അങ്ങനെയെങ്കില തന്നെ അത് ഇതിലും ഗുരുതരം അല്ലെ? ആ ആങ്കിളിൽ ചിന്തിച്ചാലും അതിർത്തി കാക്കുന്ന ധീര ജവാന്മാരോട് ഏറ്റു മുട്ടുന്ന തരത്തിൽ കലാപം ഉണ്ടായത് എങ്ങനെ അഭ്യന്തര പ്രശ്നമായി മാറ്റാൻ പറ്റും?

പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ പോയ കേന്ദ്ര സംഘത്തിനെ റെയിൽവേ സ്റെഷനിൽ വെച്ച് തന്നെ തടഞ്ഞു വീണ്ടും അവരെ അടുത്ത ട്രെയിനിൽ കയറ്റി തിരിച്ചയച്ചാണ് മമത സർക്കാർ സന്ദർശനത്തെ എതിർത്തത്. പിന്നീട് അവിടെ പോയ സിപിഎം അംഗങ്ങളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.ചുരുക്കം പറഞ്ഞാൽ പതിയായിരങ്ങൾ അല്ല ലക്ഷങ്ങൾ തന്നെ പങ്കെടുത്ത അക്രമാസക്തമായ ഒരു കലാപത്തിനെ വെറും അഭ്യന്തര പ്രതിഷേധമായി മാറ്റിയത് എന്തിനു വേണ്ടി?

മാല്‍ഡ മുസ്ലീം ഭൂരിപക്ഷ പ്രദേശമാണെങ്കിലും അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാർ ആയിരുന്നു അവർ. അവർക്ക് കാലാകാലങ്ങളായി അവിടെ നിന് ജയിക്കാനായി ബംഗ്ലാദേശില്‍നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കിയും അവരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയും ഇവിടെനിന്ന് നിരന്തരം ജയിച്ചുപോന്നയാളായിരുന്നു ഘനിഖാന്‍ എന്ന കോൺഗ്രസ്‌ നേതാവ് . ഇപ്പോൾ ഇത്രത്തോളം പ്രശ്നങ്ങൾക്ക് വഴിവെക്കുകയും കലാപത്തിനു പിന്നിൽ ചില തീവ്രവാദ സംഘടനകൾ ഉണ്ടായിട്ടുണ്ടെന്നും അധികാരികൾ കണ്ടു പിടിക്കുകയും ചെയ്തു.

ശ്രദ്ധേയമായ മറ്റൊരു വിഷയം ഇതുവരെ കോൺഗ്രസ്‌ ഇതിനെ പറ്റി പ്രതികരിചിട്ടില്ലെന്നതാണ്.ജനുവരി 3 നു നടന്ന കലാപത്തിനു വളരെ മുൻപേ തന്നെ ഇതിന്റെ പിന്നിൽ പ്രവർത്തിച്ചിരുന്ന ചില തീവ്രവാദ സംഘടനകൾ ചില ലഘുലേഖകളും മറ്റും വിതരണം ചെയ്യുകയും ചെയ്തു. ഇതൊക്കെ എന്തുകൊണ്ട് ആരംഭത്തിൽ തന്നെ തടയിടാൻ ഭരണകൂടം ശ്രമിച്ചില്ല? പ്രദേശവാസികളും ബി.എസ്.എഫ് ജവാന്മാരും തമ്മിലുള്ള പ്രശ്നമാനെനു പറയുന്ന മമതക്ക് അതെങ്ങനെ അഭ്യന്തര പ്രശ്നം ആകുമെന്ന് വ്യക്തമാക്കാനും ബാധ്യതയുണ്ട്. പോലീസ് സ്റ്റെഷൻ കത്തിക്കുകയും വാഹനങ്ങൾ കത്തിക്കുകയും ചെയ്യുക മാത്രമല്ല അക്രമികൾ അപകടകരമാം വിധം വയലന്റ് ആകുകയും പലവീടുകളും കൊള്ളയടിക്കുകയും ചെയ്തു.

മാള്‍ഡയിലെ കള്ളനോട്ട് റാക്കറ്റുമായി ബന്ധപ്പെട്ട് എന്‍ഐഎ അന്വേഷണം നടക്കുകയാണ്. ഇതിനകം തന്നെ 50ലേറെ പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഈ കേസന്വേഷണത്തിന് പശ്ചിമബംഗാള്‍ സര്‍ക്കാരിനോട് എന്‍ഐഎ സഹായം തേടിയതിന്റെ തുടര്‍ച്ചയായി ഇതേ കേസുമായി ബന്ധപ്പെട്ട് നിരവധി റിക്കോര്‍ഡുകളുള്ള കലിയാചക് പോലീസ് സ്റ്റേഷന്‍ അഗ്നിക്കിരയായത് സംശയം ജനിപ്പിക്കുന്നു.ഇത്രയും വിവാദം ഉണ്ടായിട്ടും കേരളത്തിലെ മാധ്യമങ്ങൾ ഇത് വാർത്ത‍യാക്കാത്തത് അവരിലുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന ഒന്നായേ കാണാൻ സാധിക്കൂ.വെറും രാഷ്ട്രീയ ലാഭത്തിനായി ഇത്രയും വലിയ ഒരു കലാപം വെള്ളപൂശാൻ ശ്രമിക്കുന്ന ഭരണകൂടങ്ങളുടെ സ്വാർത്ഥ താല്പര്യങ്ങളാണ് കാണുന്നത്.

 

മാൽഡയിൽ നിന്നുള്ള ചില ദൃശ്യങ്ങൾ മതേതര കലാപം ആയത് കൊണ്ട് ആരും ഇത് ചർച്ച ചെയ്യില്ല. നമുക്ക് ദാദ്രിയും ബീഫും മതി.. ഇപ്പോ ശബരിമലയും

Posted by പ്രധാനമന്ത്രി നരേന്ദ്ര മോഡി ജി (P M Narendra Modi ji) on Tuesday, January 12, 2016

shortlink

Related Articles

Post Your Comments

Related Articles


Back to top button