Technology

സെന്‍സറും ഫിംഗര്‍പ്രിന്റുമായി അസൂസിന്റെ പുതിയ മോഡലുകള്‍

അസൂസ് സെന്‍ഫോണ്‍  Z010DD, Z012D എന്നീ പേരുകളില്‍ തങ്ങളുടെ പുതിയ രണ്ട് മോഡലുകള്‍ പ്രഖ്യാപിച്ചു. 5.9 ഇഞ്ച് എച്ച് ഡിയാണ് Z010DD യില്‍ ഡിസ്‌പ്ലേ. പിന്‍വശത്തെ ക്യാമറ 12 മെഗാപിക്‌സലാണ്. 5 മെഗാപിക്‌സലാണ് മുന്‍വശത്തെ ക്യാമറ. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 615 ഒക്ടാകോര്‍ പ്രൊസസറാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റ റാം 3 ജിബിയാണ്, സ്‌റ്റോറേജ് 32ജിബിയും.

5.5 ഇഞ്ചാണ് Z012D യുടെ ഡിസ്‌പ്ലേ. ഹെക്‌സാ കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 650 പ്രൊസസറും 3ജിബി റാമും ഉണ്ട്. ഇതിന്റേയും സ്‌റ്റോറേജ് 32 ജിബി തന്നെയാണ്. ഫോണ്‍ ഈ വര്‍ഷം മെയ-്ജൂണ്‍ മാസത്തോടെ വിപണിയിലെത്തിക്കും. ഇവ രണ്ടും ഫിംഗര്‍പ്രിന്റ് ടെക്‌നോളജിയില്‍ പുറത്തിറക്കുന്ന സെന്‍ഫോണിന്റെ ആദ്യത്തെ മോഡലുകളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button