Women

കൽപ്പന ചൌളയെ ഓർക്കുമ്പോൾ

കൽപ്പന ചൌള എന്നാ പേര് അനന്തമായ ആകാശത്തിൽ സുവർണ ലിപികളിൽ എഴുതി വയ്ക്കപ്പെട്ടിട്ടുള്ളതാണ്. ഇന്ത്യയെന്ന രാജ്യത്തിന്റെ അഭിമാനം കാത്തവൾ, തന്റെ നിയോഗതിനിടയിൽ ഭൂമിയിൽ നിന്നും വേർപെട്ടവൾ , ജോലിയുടെ ഭാഗമായി മണ്ണിൽ നിന്നും പോയവൾ പിന്നീട് തിരികെ എത്തിയതുമില്ല. ബഹിരാകാശത്ത് എത്തുന്ന ആദ്യ ഇന്ത്യൻ വനിടഹ്യായിരുന്നു കല്പ്പനാ ചൌള. 2003 ഫെബ്രുവരി 1 നാണ് തന്റെ ബരിരാകാശ പര്യടനത്തിനിടയിൽ പേടകം പൊട്ടിത്തെറിച്ചു അവർ അനന്ത വിഹായസ്സിലെയ്ക്ക് എന്നെന്നേയ്ക്കുമായി മറയുന്നത്.

1997 ലാണ് റോബോട്ടിക് ആം ഓപ്പറേറ്ററും മിഷൻ സ്പെഷ്യലിസ്റ്റുമായി കൊളമ്പിയ എന്നാ ബഹിരാകാശ പേടകത്തിൽ അവർ ബഹിരാകാശത്ത് എത്തിയത്. ഏഴു പേര് അടങ്ങുന്ന ഒരു ടീമായിരുന്നു കൊളമ്പിയ എന്നാ പേടകത്തെ നയിച്ചിരുന്നത്. എന്നാൽ ബഹിരാകാശത്ത് വച്ചുണ്ടായ പൊട്ടിത്തെറിയിൽ ആരും തന്നെ രക്ഷപെടുക ഉണ്ടായില്ല. അതിനാൽ ഫെബ്രുവരി 1 കല്പ്പനയുടെ മാത്രമല്ല കൊളമ്പിയയുടെ ഓര്മ്മ ദിനം എന്ന് തന്നെ പറയാം.

1962 ഹരിയാനയിലെ ഒരു ഗ്രാമത്തില ജനിച്ച കൽപ്പന ഉന്നത പഠനത്തിനു വിടെഷതെയ്ക്ക് ചേക്കേറുകയായിരുന്നു. കുട്ടിക്കാലം മുതൽ തന്നെ ബഹിരാകാശം സ്വപ്നം കണ്ടു നടന്ന കുട്ടി പിന്നീട് നാസ എന്നാ വിശ്രുത ബഹിരാകാശ ഗവേഷ കേന്ദ്രത്തിൽ ചെറുക, അവരുടെ സ്വപ്ന പദ്ധതിയായ കൊളമ്പിയയുടെ ഭാഗമാവുക. സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാക്കാനുള്ളത് കൂടിയാണെന്ന് തെളിയിക്കുകയായിരുന്നു കൽപ്പന. ബഹിരാകാശ പേടകത്തിൽ തന്റെ രണ്ടാം ദൌത്യത്തിന് പുറപ്പെടുകയായിരുന്നു കൽപ്പന ഉൾപ്പെടെയുള്ള ടീം അംഗങ്ങൾ. ദൌത്യം അതിന്റെ നല്ലൊരു ഘട്ടത്തിലും എത്തിയിരുന്നു. അപ്പോഴാണ്‌ പേടകത്തിന്റെ പുറമെയുള്ള ടാങ്കിന്റെ ഭാഗം പൊട്ടിയടർന്നു പോയത്. പേടകത്തിലെ എഞ്ജിനീയർമാർക്ക് പരിഹരിയ്ക്കാൻ കഴിയുന്നതിലും വലുതായിരുന്നു കൊളമ്പിയയ്ക്ക് ഉണ്ടായ കേടുപാടുകൾ. ഭൂമിയുടെ അന്തരീക്ഷത്തിലെ അമിതമായ മർദ്ദവും വായുവും പേടകത്തെ കൂടുതൽ അപകടകരമായ അവസ്ഥയിലെയ്ക്ക് കൊണ്ട് പോവുകയായിരുന്നു. തുടർന്ന് പൊട്ടിത്തെറിയ്ക്കുകയും ചെയ്തു.

ഭൂമിയിൽ നിന്ന് പോയവര് ഭൂമിയുടെ അന്തരീക്ഷത്തിൽ വച്ച് തന്നെ കൊല്ലപ്പെട്ടു. കൽപ്പന ഉൾപ്പെടെയുള്ളവരുടെ സ്വപ്ന ദൗത്യമായിരുന്നു കൊളമ്പിയയിൽ. വീണ്ടും എത്രയോ കണ്ടുപിടുത്തങ്ങളിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തുവാൻ കൽപ്പന ഉണ്ടാകുമായിരുന്നു എന്ന ഇന്ത്യൻ ലോകത്തിനു നിരാശയോട് കൂടി മാത്രം അനുസ്മരിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button