Kerala

പടക്കംപൊട്ടി : ഉണര്‍ത്ത് യാത്രയുടെ വേദി കത്തി നശിച്ചു

തിരുവനന്തപുരം: എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍ നയിക്കുന്ന ഉണര്‍ത്തു യാത്രയുടെ വേദിയ്ക്ക് പടക്കം പൊട്ടി തീപിടിച്ചു. കിളിമാനൂരില്‍ ആണ് സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. കിളിമാനൂര്‍ ബസ് സ്റാന്‍ഡിനു സമീപം നിര്‍മിച്ച വേദിയാണ് കത്തിനശിച്ചത്. ഉഴവൂര്‍ വിജയന്‍ പ്രസംഗിക്കാന്‍ തുടങ്ങുന്നതിനു മുന്‍പ് വേദിക്കു സമീപം പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചതാണു തീപിടുത്തതിനു കാരണം. ഇതേത്തുടര്‍ന്ന് കിളിമാനൂരിലെ സ്വീകരണ പരിപാടി റദ്ദാക്കി.

shortlink

Post Your Comments


Back to top button