Women

സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തിനു ലോകം കൈകോർത്ത ദിനം : ഫെബ്രുവരി 6

ഗൌരിലക്ഷ്മി

ലോകം സ്ത്രീകളോട് കാണിക്കുന്ന ഏറ്റവും ദയാരഹിതമായ ഒരു പ്രതിഭാസതിനെതിരെ ലോകം കൈകോർത്ത ദിനമാണിന്ന്. ഫെബ്രുവരി 6. ഫീമെയിൽ ജെനിട്ടൽ മ്യൂട്ടിലെഷൻ ദേ എന്നാ പേരിൽ അതിനാൽ തന്നെ ഈ ദിനം ശ്രദ്ധയാകർഷിക്കുന്നു. ആഫ്രിക്കാൻ രാജ്യങ്ങളിൽ സ്ത്രീകൾക്കെതിരെ നടക്കുന്നു അതി തീവ്രവൂം ക്രൂരവുമായ ഒരു ആചാരമാണ് ഇത്. യു എന അടക്കമുള്ള ആഗോള സംഘടനകൾ വരെ ഇടപെട്ടിട്ടും ഇതുവരെ സമ്പൂർണമായി തുടച്ചു നീക്കാൻ കഴിയാത്ത ഒരു ദുരാചാരം.ഇതൊരു നാട്ടിലും ആ നാട്ടിന്റെതായ ദുരാചാരങ്ങൾ പതിവ് തന്നെ. ഇന്ത്യയിൽ നിലനിന്നിരുന്ന സതി ഒക്കെ പോലെ, ഒരുപക്ഷെ അതിലും ക്രൂരമായാണ് തങ്ങളുടെ സ്ത്രീകളെ ആഫ്രിക്കാൻ ഗോത്ര വർഗത്തിലുള്ളവർ കാണുന്നത്. ഒരു പക്ഷെ സ്ത്രീയുടെ നന്മയ്ക്കായി കരുതി ചെയ്യുന്ന ആചാരങ്ങൾ അവര്ക്ക് വിനയായി മാറുന്ന കാഴ്ചയാണ് ഈ ആചാരം എന്നും പറയാം. അനാചാരങ്ങൾ എപ്പോഴായാലും തുടച്ചു നീക്കപ്പെടും സതി പോലെയുള്ളവ ഭാരതത്തിൽ നിന്ന് തുടച്ചു നീക്കപ്പെട്ട പോലെ.

പത്തു വയസ്സാകുംപോഴേ സ്ത്രീകളെ ലൈംഗിക ചർമ്മാഗ്രം മുറിച്ചു നീക്കുന്ന ഒരു ആചാരമാണ് ഫീമെയിൽ ജെനിട്ടൽ മ്യൂട്ടിലേശൻ. ആഫ്രിക്കയിലെ ചില ഗോത്ര വിഭാഗക്കാരുടെ ഇടയിലാണ് ഇത് നില നിന്ന് പോരുന്നത്. സ്ത്രീകള് അനാവശ്യമായി ലൈംഗിക ബന്ധത്തിൽ എര്പ്പെടാതെ ഇരിക്കുക, പ്രായമാകുന്നതിനു മുൻപ് വിവാഹം കഴിക്കാതെ ഇരിക്കുക, അവരെ പഠിക്കാൻ അനുവദിക്കുക എന്നിവയൊക്കെ തന്നെയാണ് ഇതിനും കാരണങ്ങളായി നിരതുന്നതെങ്കിലും അശാസ്ത്രീയമായ ഈ ഓപ്പറേഷൻ വഴി പെണ് കുഞ്ഞുങ്ങൾക്ക്‌ ഒരുപക്ഷെ ജീവൻ പോലും നഷ്ടപ്പെടാവുന്ന അവസ്ഥയുണ്ട് എന്നതാണ് സത്യം. വീടുകളുടെ ചുറ്റുപാടിൽ പ്രത്യേകം ആളുകൾ (ഭിഷഗ്വരന്മാർ അല്ല) ബ്ലേട്‌ കൊണ്ട് നടത്തുന്ന ഇത്തരം അശാസ്ത്രീയമായ സർജറി അമിതമായ രക്ത ഒഴുക്ക് കൊണ്ട് ജീവൻ നഷ്ടപ്പെടാവുന്നത്. അല്ലെങ്കിൽ ഭാവിയില പെൺ കുട്ടിയുടെ ലൈംഗികപരമായ മരവിപ്പിനും ഗുഹ്യരോഹ സംബന്ധിയായ അസുഖങ്ങളും ഉറപ്പ്. ഇത്തരം പ്രശ്നങ്ങളുടെ ഇടയിലാണ് ഇത്തരം മിക്ക ഗോത്ര വർഗ്ഗങ്ങളിലെ പെൺ കുട്ടികളും അവിടെ ജീവിക്കുന്നത്. ഇതിനെതിരെ യു എൻ ഉൾപ്പെടെയുള്ള സംഘടനകൾ രംഗത്തുണ്ട്. നിയമം മൂലം നിരോധിക്കുകയും ചെയ്യുകയുണ്ടായി. പക്ഷെ എന്നിരുന്നാലും വിശ്വാസവും ആചാരവും കൂടി ചേരുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകൾ നിയമത്തെ ഒരു പരിധി വരെ അകറ്റി നിർത്തുന്നു.

ഫെബ്രുവരി 6 , നൈജീരിയയിലെ പ്രഥമ വനിതയായ സ്റ്റെല്ല ഒബസഞ്ഞോ ആണ് 2003 ൽ ഈ അനാചാരത്തിനെതിരെ സംസാരിച്ചത്. അതിനാലാണ് ഈ ദിനം തന്നെ ഈ ദുരാചാരതിനെതിരെ ബോധവത്കരണം ഉൾപ്പെടെയുള്ള സാധ്യതകൾ ഉള്ള ദിനം ആയി തിരഞ്ഞെടുത്തത്. ഇപ്പോഴും വിവിധങ്ങളായ സംഘടനകൾ ഇതിനെതിരെ പ്രവർത്തിക്കുന്നു. എന്നെങ്കിലും ഒരിക്കൽ ഈ ക്രൂരത സ്ത്രീകളിൽ നിന്ന് ഉന്മൂലനം ചെയ്യപ്പെടുമെന്ന വിശ്വാസത്തിൽ.

Post Your Comments


Back to top button
Close
Close