NewsInternational

ആകാശത്തുവച്ച് വിമാനങ്ങള്‍ കൂട്ടിയിടിച്ച് കടലില്‍ പതിച്ചു

ലോസ് ഏഞ്ചല്‍സ്: ചെറുവിമാനങ്ങള്‍ ആകാശത്തുവെച്ച് കൂട്ടിയിടിച്ച് കടലില്‍ പതിച്ചു. ലോസ് ഏഞ്ചല്‍സ് ഹാര്‍ബറിലാണ് സംഭവം. വിമാനത്തിലുണ്ടായിരുന്നവരെപ്പറ്റി ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല.

ഹാര്‍ബര്‍ കവാടത്തിന് പുറത്ത് മീറ്ററുകള്‍ മാറി പ്രാദേശികസമയം ഉച്ചയ്ക്ക് 3.30ഓടെയാണ് അപകടം നടന്നതെന്ന് യുഎസ് കോസ്റ്റ് ഗാര്‍ഡ് അധികൃതര്‍ അറിയിച്ചു. വിമാനത്തില്‍ എത്രപേരുണ്ടായിരുന്നുവെന്ന് വ്യക്തമല്ല. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. രണ്ട് ഡസനോളം മുങ്ങല്‍ വിദഗ്ധരും രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പമുണ്ട്.

എന്നാല്‍ വിമാനങ്ങള്‍ 90 അടിയോളം താഴേക്ക് പോയിട്ടുണ്ടാവാമെന്നാണ് ലോസ് ഏഞ്ചല്‍സ് കൗണ്ടി ലൈഫ്ഗാര്‍ഡ് ക്യാപ്റ്റന്‍ കെന്‍ ഹാസ്‌കെറ്റ് അഭിപ്രായപ്പെട്ടത്. അപകടത്തെത്തുടര്‍ന്ന് ഹാര്‍ബറിന്റെ കവാടം അടച്ചിട്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button