Sports

ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സെഞ്ച്വറി; ഇതാ ഗെയിലിനൊരു സിംബാബ്‌വേ പിന്‍ഗാമി

ക്രിക്കറ്റ് ലോകത്ത് എല്ലാ കണ്ണുകളും മക്കല്ലത്തെയും എംസിഎല്ലിനെ കുറിച്ചുമെല്ലാം സംസാരിക്കുമ്പോള്‍ ഒരു സിംബാബ്‌വെ ബാറ്റ്‌സ്മാന്റെ അതുല്യ പ്രകടനം വാര്‍ത്തയാകാതെ പോയി. ടി20യിലെ രണ്ടാമത്തെ ഏറ്റഴും ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തിയാണ് സിംബാബ്‌വെ താരം ഹാമില്‍ട്ടണ്‍ മസാകട്ട്‌സ ശ്രദ്ധേയനാകുന്നത്. കേവലം 71 പന്തില്‍ ഈ ആഫ്രിക്കന്‍ കരുത്ത് നേടിയത് പുറത്താകാതെ 162 റണ്‍സാണ്.സിംബാബ് വെയിലെ പ്രദേശിക ക്രിക്കറ്റ് ലീഗിലാണ് മസാകട്ട്‌സ ശ്രദ്ധേയ പ്രകടനം കാഴ്ച്ചവെച്ചത്. മഷോലാന്റ് ഈഗള്‍സിനെതിരെ മൗണ്ടനീസിന് വേണ്ടിയാണ് താരത്തിന്റെ ഈ അവിശ്വസനീയ പ്രകടനം. 14 ബൗണ്ടറിയും 11 സിക്‌സും ഈ വെടിക്കെട്ട് പ്രകടനത്തിന് മിഴിവേകി.
തന്റെ 104ാം ടി20 മത്സരത്തിലാണ് മസാകട്ട്‌സ ഈ പ്രകടനം കാഴ്ച്ചവെച്ചത്. മത്സരത്തില്‍ മസാകട്ട്‌സയുടെ ചിറകിലേറി മൗണ്ടനീസ് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 242 റണ്‍സ് നേടി.
ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡ് 13 റണ്‍സ് അകലെയാണ് മസാകട്ടസക്ക് നഷ്ടമായത്. വെസ്റ്റിന്‍ഡീസ് താരം ക്രിസ് ഗെയിലിന്റെ പേരിലാണ് ഈ റെക്കോര്‍ഡ്. ഐപിഎല്ലില്‍ ബാഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനായി 2013ല്‍ പുറത്താകാതെ ഗെയ്ല്‍ നേടിയ 175 റണ്‍സാണ് ടി20യിലെ ഏറ്റവും ഉയര്‍ന്ന വക്തിഗത സ്‌കോര്‍. ഇതോടെ പുറത്താകാതെ 158 റണ്‍സെടുത്ത മക്കല്ലത്തിന്റെ വ്യക്തിഗത സ്‌കോര്‍ മസാകട്ട്‌സക്ക് പിന്നില്‍ മൂന്നാമതായി പിന്തളളപ്പെട്ടു.

shortlink

Post Your Comments


Back to top button