Kerala

പത്തുവയസ്സുകാരനെ മര്‍ദ്ദിച്ച് നഗ്‌നവീഡിയോ പകര്‍ത്തി

ആലപ്പുഴ: കായംകുളം കൊറ്റുകുളങ്ങരയില്‍ 10 വയസുകാരനായ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച ശേഷം നഗ്‌നവീഡിയോ പകര്‍ത്തി വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റു ചെയ്തു. സദാചാര പോലീസ് ചമഞ്ഞ ആളുകളാണ് കുട്ടിയെ മര്‍ദ്ദിച്ചത്.

വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്. ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണ്‍ വഴി പ്രചരിച്ചതോടെയാണ് സംഭവം വാര്‍ത്തയായത്. മാതാപിതാക്കള്‍ക്കൊപ്പം കുട്ടി പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്കിയതോടെയാണ് നാല് പേരെ പോലീസ് അറസ്റ്റു ചെയ്തത്. സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button