International

ഉത്തരകൊറിയ ദക്ഷിണ കൊറിയയെ ആക്രമിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്

സിയോള്‍: ദക്ഷിണ കൊറിയയെ ആക്രമിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയന്‍ രഹസ്യാന്വേഷണ ഏജന്‍സികളാണ് ഇക്കാര്യം പുറത്തുവിട്ടത്. ദക്ഷിണ കൊറിയയിലെ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇന്ന് ചേര്‍ന്ന രഹസ്യ യോഗത്തില്‍ പങ്കെടുത്ത സെനുരി പാര്‍ട്ടി പ്രതിനിധിയാണ് ഇക്കാര്യം പുറത്തുവിട്ടത്.

എന്നാല്‍ ഇത് സംബന്ധിച്ച് യോഗത്തില്‍ എന്തെല്ലാം തരത്തിലുള്ള ചര്‍ച്ചകള്‍ നടന്നുവെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ഉത്തരകൊറിയന്‍ തലവന്‍ കിം ജോങ് ഉന്‍ ആക്രമണത്തിന് ഉത്തരവിട്ടെന്ന് കിമ്മിന്റെ ചാരസംഘടനകള്‍ വ്യക്തമാക്കിയതായാണ് രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. സൈബര്‍ ആക്രമണവും മറ്റ് രീതിയിലുള്ള ആക്രമണവും ഉണ്ടായേക്കാമെന്നാണ് റിപ്പോര്‍ട്ട്. ഇതിന് മുമ്പും ഉത്തര കൊറിയ ദക്ഷിണ കൊറിയയ്ക്ക് മേല്‍ ആക്രമണം നടത്തിയിട്ടുണ്ടെങ്കിലും നിലവില്‍ ഇത് സംബന്ധിച്ച് യാതൊരുവിധ ഉറപ്പും ലഭ്യമായിട്ടില്ല.

ഉത്തര കൊറിയന്‍ തലസ്ഥാനമായ പ്യോങ്യാങ് വിമതര്‍ക്കെതിരെയും കൂറുമാറിയവര്‍ക്കെതിരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും ആയിരിക്കും ആക്രമണം എന്നാണ് റിപ്പോര്‍ട്ടുകളിലൂടെ പുറത്തുവരുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button