Kerala

പൈതൃക സ്മാരകമായ പദ്മതീര്‍ത്ഥക്കുളത്തിന്റെ കല്‍മണ്ഡപം പൊളിച്ചു, ലക്ഷ്മി ഭായി തമ്പുരാട്ടി തടഞ്ഞു, വൈകുന്നേരം നാട്ടുകാരുടെ പ്രതിഷേധക്കൂട്ടായ്മ

തിരുവനന്തപുരം: ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ പദ്മതീര്‍ത്ഥക്കുളത്തിന്റെ കല്‍മണ്ഡപം ആരും അറിയാതെ രാത്രി പൊളിച്ചു മാറ്റി. ക്ഷേത്രത്തിന്റെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് വിരുദ്ധമാണ് ഇതെന്ന് രാജകുടുംബം ആരോപിച്ചു. പുനരുദ്ധാരണത്തിന്റെ ഭാഗമായി ആണ് ഇത് ചെയ്തതെന്ന് ക്ഷേത്രത്തിന്റെ അഡ്മിനിസ്േ്രടറ്റീവ് കമ്മിറ്റി അറിയിച്ചെങ്കിലും പ്രതിഷേധം നാട്ടുകാരും ഏറ്റെടുത്തു.

ജില്ലാ കലക്ടര്‍ വീണ്ടും അത് പുനര്‍നിര്‍മ്മിച്ചു നല്കുമെന്ന് ഉറപ്പു നല്‍കി. രാജ കുടുംബത്തിനെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുമെന്നും കലക്ടര്‍ പറഞ്ഞു. പക്ഷെ കഴിഞ്ഞ ദിവസം രാത്രി രഹസ്യമായാണ് ഇത് നടത്തിയതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.ക്ഷേത്ര നവീകരണത്തിന്റെ ഭാഗമായി ചെയ്‌തെന്നു പറയുമ്പോഴും തങ്ങളുടെ അറിവോ സമ്മതമോ കൂടാതെയാണ് ഇത് ചെയ്തതെന്ന് രാജകുടുംബവും പറയുന്നു. പൈതൃക സ്മാരകമായ കല്‍മണ്ഡപം പൊളിച്ചതിനെ എതിര്‍ത്ത് രാജകുടുംബാംഗങ്ങള്‍ക്ക് പിന്തുണയുമായി വ്യാപാരി വ്യവസായികളും പൗര സമിതിയും വിവിധ സംഘടനകളും രംഗതെത്തി. സ്ഥലത്ത് സംഘര്‍ഷാവസ്ഥയായതോടെയാണ് പോലീസും കളക്ടറും സ്ഥലത്തെത്തിയത്.

shortlink

Post Your Comments


Back to top button