Kerala

റോഡ്‌ നന്നാക്കാൻ പ്രധാനമന്ത്രിക്ക് വിദ്യാർത്ഥി കത്തെഴുതി; നടപടി ഉണ്ടാകാന്‍ കാലതാമസം വന്നില്ല,ലീഗ് ഭരിക്കുന്ന പഞ്ചായത്തിലെ റോഡ്‌ നിർമ്മാണം ആരംഭിച്ചു കഴിഞ്ഞു

കാസർഗോഡ്‌ :തന്റെ പഞ്ചായത്തിലെ റോഡിന്റെ ശോചനീയാവസ്ഥ പഞ്ചായത്ത് അധികൃതർ ശ്രദ്ധിക്കുന്നില്ലെന്നു കണ്ടപ്പോൾ അശ്വാൽ എന്ന വിദ്യാർഥി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തെഴുതി. നടപടി ഉണ്ടാകാന്‍ കാലതാമസം വന്നില്ല. പഞ്ചായത്തിന്റെ വാര്ഷിക പദ്ധതിയിലുൾപ്പെടുത്തി റോഡ്‌ നിര്‍മ്മാണം ആരംഭിച്ചുകഴിഞ്ഞു.ടാറിട്ട റോഡാണ് പൊട്ടിപ്പൊളിഞ്ഞു കിടന്നിരുന്നത്. രോഗികളും ഗര്‍ഭിണികളായ സ്ത്രീകളും, കുട്ടികളും വളരെ പ്രയാസപ്പെട്ടാണ് ഇതുവഴി യാത്ര ചെയ്തിരുന്നത്.ഇത് ചൂണ്ടിക്കാട്ടി ശാരദ വിദ്യാലയത്തിലെ പി.യു.സി വിദ്യാര്‍ഥിയായ അശ്വാല്‍ ഷെട്ടി അധികാരികളോട് നിരവധി തവണ പരാതിപ്പെടുകയുണ്ടായി.എന്നിട്ടും നടപടി ഉണ്ടാകാതിരുന്നതുകൊണ്ടാണ് പ്രധാനമന്ത്രിക്ക് അശ്വാൽ കത്തെഴുതിയത്.

ഇന്റര്‍നെറ്റിൽ നിന്ന് മോദിയുടെ വിലാസം തപ്പിയെടുത്ത് റോഡിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് മലയാളത്തിൽ ഒരു തുറന്ന കത്തെഴുതി. കത്തു കിട്ടിയതോടെ മോദി കേരള സര്‍ക്കാര്‍ പ്രിന്‍സിപ്പൽ സെക്രട്ടറിയോട് സംഭവം അന്വേഷിക്കാന്‍ ഉത്തരവിട്ടു.ഗ്രാമപഞ്ചായത്തുകളിലെ റോഡുകള്‍ ഗതാഗത യോഗ്യമാക്കേണ്ടത് അതാത് പഞ്ചായത്തുകളാണെന്നും അധിക ഫണ്ട് അനുവദിക്കാന്‍ തദ്ദേശസ്വയം ഭരണ വകുപ്പില്‍ നിലവില്‍ വ്യവസ്ഥയില്ലെന്നും ചൂണ്ടിക്കാട്ടി റോഡ് നന്നാക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മംഗല്‍പാടി പഞ്ചായത്തിന് നിര്‍ദേശം നല്‍കുകയായിരുന്നു.ഇതോടെ പഞ്ചായത്ത് 2015-16 വാര്‍ഷിക പദ്ധതിയിലുള്‍പെടുത്തി അഞ്ച് ലക്ഷം അനുവദിച്ച് റോഡ് നിര്‍മാണം ആരംഭിച്ചതായി മംഗൽപാടി പഞ്ചായത്ത്് അധികൃതര്‍ സര്‍ക്കാരിന് മറുപടിയും നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button