CricketSports

പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ

മിര്‍പുര്‍: അടിക്ക് ഒത്ത തിരിച്ചടി, ഏഷ്യാകപ്പ് ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റ് ജയം. 27 പന്ത് ബാക്കി നില്‍ക്കെയാണ് വിജയം. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാനെ 17.3 ഓവറില്‍ 83 റണ്‍സിന് ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞിട്ടു. ബൗളര്‍മാര്‍ നന്നായി പന്തെറിഞ്ഞപ്പോള്‍ വെറും രണ്ട് പാക് ബാറ്റ്‌സ്മാന്‍മാര്‍ക്ക് മാത്രമാണ് രണ്ടക്കം കാണാനായത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. അഞ്ചു വര്‍ഷത്തെ വിലക്ക് മാറി എത്തിയ മുഹമ്മദ് ആമിര്‍ ആഞ്ഞടിച്ചപ്പോള്‍ 8 റണ്‍സിനുള്ളില്‍ രോഹിത്, രാഹാനെ, റെയ്‌ന എന്നിവര്‍ കൂടാരം കയറി. പിന്നീട് ഒത്തു ചേര്‍ന്ന വിരാട് കോഴ്‌ലി-യുവരാജ് സഖ്യമാണ് കളി ഇന്ത്യയ്ക്കനുകൂലമാക്കിയത്. കോഴ്‌ലി 51 പന്തില്‍ 49 റണ്‍സെടുത്തു. യുവരാജ് 32 പന്തില്‍ 14 റണ്‍സോടെ പുറത്താകാതെ നിന്നു. കോഴ്‌ലിയാണ് കളിയിലെ കേമന്‍

ടോസ് നേടിയ ഇന്ത്യ പാകിസ്ഥാനെ ബാറ്റിങിനയക്കുകയായിരുന്നു. പരിക്കേറ്റ ശിഖര്‍ ധവാന് പകരം അജിങ്ക്യ രഹാനയെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. ആദ്യ മത്സരത്തില്‍ ആതിഥേയരായ ബംഗ്ലാദേശിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തോടെ ഇന്ത്യ പാകിസ്ഥാനെ നേരിടാനിറങ്ങിയത്. തിങ്കളാഴ്ച ശ്രീലങ്കയ്‌ക്കെതിരാണ് ഇന്ത്യയുടെ അടുത്ത മത്സരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button