CricketSports

പാകിസ്ഥാനെ ഇന്ത്യ എറിഞ്ഞിട്ടു; ഇന്ത്യയുടേയും തുടക്കം തകര്‍ച്ചയില്‍

ധാക്ക: ബംഗ്ലാദേശില്‍ നടക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് 84 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടിയ ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത ഇന്ത്യ പാകിസ്ഥാനെ 83 റണ്‍സിന് എറിഞ്ഞുവീഴുത്തുകയായിരുന്നു. സ്പിന്നര്‍മാരും പേസര്‍മാരും വിക്കറ്റുകള്‍ പകുത്തെടുത്തപ്പോള്‍ റണ്ണൌട്ടുകളും ധോണിയുടെ തകര്‍പ്പന്‍ സ്റംപിംഗും കളിയില്‍ നിര്‍ണായകമായി.

ഇന്ത്യന്‍ ബൗളര്‍മാരും ഫീല്‍ഡര്‍മാരും അസാമാന്യ പ്രകടനം പുറത്തെടുത്തപ്പോള്‍ വെറും രണ്ട് ബാറ്റ്സ്മാന്‍മാര്‍ക്ക് മാത്രമാണ് പാക് നിരയില്‍ രണ്ടക്കം കടക്കാനായത്. 25 റണ്‍സെടുത്ത സര്‍ഫ്രാസ് അഹമ്മദാണ് പാക് നിരയിലെ ടോപ് സ്കോറര്‍. 17.3 ഓവറില്‍ 83 റണ്‍സ് എടുക്കുന്നതിനിടെ പാകിസ്ഥാന്റെ എല്ലാവരും പുറത്തായി. ഇന്ത്യയ്ക്കു വേണ്്ടി ഹാര്‍ദിക് പാണ്ഡ്യ എട്ടു റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് വീഴ്ത്തി. ജഡേജ രണ്ടും ആശിഷ് നെഹ്റ, ജസ്പ്രീസ് ബുംറ, യുവരാജ് സിംഗ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയുടേയും തുടക്കം തകര്‍ച്ചയിലാണ്. മൂന്ന് ഓവറില്‍ 9 റണ്‍സ് എടുക്കുന്നതിനിടെ 3 മുന്‍നിര വിക്കറ്റുകള്‍ ഇന്ത്യയ്ക്ക് നഷ്ടമായി. ഓപ്പണര്‍മാരായ രോഹിത് ശര്‍മയും അജിങ്കെ രഹാനയും റണ്‍സ് ഒന്നുമെടുക്കാതെ പുറത്തായി. ഇരുവരേയും മൊഹമ്മദ്‌ അമീര്‍ എല്‍.ബി.ഡബ്ല്യൂ ആക്കുകയായിരുന്നു. ഒരു റണ്‍സ് എടുത്ത സുരേഷ് റെയ്നയാണ് പുറത്തായ മൂന്നാമന്‍. റെയ്നയുടെ വിക്കറ്റും മൊഹമ്മദ്‌ അമീറിന് തന്നെ. അഞ്ച് റണ്‍സ് എടുത്ത വിരാട് കൊഹ്‌ലിയും റണ്‍ ഒന്നുമെടുക്കാതെ യുവരാജ് സിംഗുമാണ് ക്രീസില്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button