Kerala

വീടിന് പകരം ആദിവാസി കുടുംബത്തിന് തലചായ്ക്കാന്‍ സര്‍ക്കാര്‍ നല്‍കിയത് കക്കൂസ്

കല്‍പ്പറ്റ: അന്തിയുറങ്ങാന്‍ ഒരു കൂര ഇല്ലാത്തതിനാല്‍ വയനാട്ടിലെ കുഞ്ഞോംകോളനിയിലെ ഒരു ആദിവാസി കുടുംബം താമസിക്കുന്നത് കക്കൂസില്‍. സര്‍ക്കാര്‍ തന്നെയാണ് ഇത് നിര്‍മ്മിച്ച് നല്‍കിയതെന്നതാണ് ഏറെ വിരോധാഭാസം. രോഗിയായ മകനെ കക്കൂസില്‍ കിടത്തിയ ശേഷം വീടിന് പുറത്താണ് ബാക്കിയുള്ളവര്‍ കഴിയുന്നത്.

അപേക്ഷ നല്‍കിയിട്ടും വീട് ലഭിക്കാത്തതാണ് ഈ കുടുംബത്തിന് ദുരിതം സമ്മാനിച്ചിരിക്കുന്നത്. നബാഡ് സഹായത്തോടെയാണ് കക്കൂസ് നിര്‍മ്മിച്ചിരിക്കുന്നത്. അടുക്കളയെന്ന പേരുമാത്രമുള്ള ഷെഡ്ഡിനെ അപേക്ഷിച്ച് ഈ വീട്ടിലെ ഏറ്റവും നല്ല മുറി ഈ ശുചിമുറിയാണ്. അതാകട്ടെ രോഗിയായ മകനും നല്‍കിയിരിക്കുന്നു. റോഡരികിലായതിനാല്‍ സുരക്ഷ മുന്‍നിര്‍ത്തി മകളെ അടുത്ത വീട്ടിലേക്കാണ് പറഞ്ഞയയ്ക്കുന്നത്.

വീട്ടുനമ്പറും പഞ്ചായത്തും രേഖപ്പെടുത്തിയ ബോര്‍ഡ് മേല്‍ക്കൂരയില്ലാത്ത കുടിലില്‍ സ്ഥാപിക്കാന്‍ പക്ഷേ അധികൃതര്‍ മറന്നില്ല. ഈ ദുരിത ജീവിതത്തില്‍ നിന്നും എന്നാണ് തങ്ങള്‍ക്കൊന്ന് കരകയറാനാവുക എന്നാണ് ഈ കുടുംബം ചോദിക്കുന്നത്.

shortlink

Post Your Comments


Back to top button