Prathikarana Vedhi

ചെറിയ കാര്യങ്ങള്‍ക്ക് പോലും മറ്റുള്ളവരെ കുറ്റം പറഞ്ഞു നടക്കുന്ന “ആം ആദ്മി” പാര്‍ട്ടിയുടെ പരസ്യ ധൂര്‍ത്ത്!!!

അഴിമതിക്കെതിരെ സന്ധിയില്ലാസമരം പ്രഖ്യാപിച്ചുകൊണ്ട് ഡല്‍ഹിയില്‍ ആഹികാരത്തിലേറിയ ആം ആദ്മി പാര്‍ട്ടി തങ്ങള്‍ മറ്റു പാര്‍ട്ടികളില്‍ നിന്നും വ്യത്യസ്തരാണെന്ന്‍ പറഞ്ഞുകൊണ്ട് വളരെവലിയ അവകാശവാദങ്ങളാണ് ആദ്യകാലങ്ങളില്‍ ഉന്നയിച്ചത്. പക്ഷെ കാലം ആ അവകാശവാദങ്ങളൊക്കെ പൊള്ളയാണെന്നുള്ളതിന് തെളിവുകള്‍ നിരത്തിക്കൊണ്ടിരിക്കുന്നു. മറ്റേതൊരു പ്രാദേശികപാര്‍ട്ടിയെപ്പോലെയുമുള്ള രാഷ്ട്രീയ നിലാപാടുകളേ തങ്ങള്‍ക്കുമുള്ളൂ എന്ന്‍ ആം ആദ്മി പാര്‍ട്ടി (എഎപി) വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ചെറിയ കാര്യങ്ങള്‍ക്കു പോലും മറ്റുള്ളവരെ കുറ്റം പറയുകയും, തങ്ങളാണ് അഴിമതി വിരുദ്ധതയുടേയും, സദ്‌ഭരണത്തിന്‍റേയും കുത്തകാവകാശക്കാര്‍ എന്ന്‍ നടിക്കുകയും ചെയ്യുന്ന എഎപി-യുടെ അഞ്ചോളം എംഎല്‍എ-മാര്‍ വിവിധ ക്രിമിനല്‍/അഴിമതി കേസുകളില്‍പ്പെട്ട് നിയമ നടപടികള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ്.

എഎപി-യുടെ പ്രഖ്യാപിത നയങ്ങളിലെ ഇരട്ടത്താപ്പ് യാതൊരുവിധ വിവേചനമോ വീണ്ടുവിചാരമോ ഇല്ലാതെ എംഎല്‍എ-മാരുടേയും മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്‍റേയും ശംബളം 400 ശതമാനം വരെ വര്‍ദ്ധിച്ചപ്പോഴേ തെളിഞ്ഞതാണ്. ഇപ്പോള്‍ ഭരണനേട്ടങ്ങള്‍ എടുത്തു പറഞ്ഞുകൊണ്ട് വിവിധ ഭാഷകളിലെ വര്‍ത്തമാനപത്രങ്ങളില്‍ നല്‍കുന്ന ഫുള്‍പേജ് പരസ്യങ്ങളാണ് എഎപി-യുടെ ഭരണധൂര്‍ത്തിന്‍റെ പുതിയ വഴി. എഎപിക്ക് പറയത്തക്ക സ്വാധീനമൊന്നും ഇല്ലാത്ത ഇങ്ങ് കേരളത്തിലെ പത്രങ്ങളില്‍ വരെ 2-ഫുള്‍പേജ് പരസ്യമാണ് എഎപി സ്വയംപുകഴ്ത്തലിനായി നല്‍കിയിരിക്കുന്നത്.

അടുത്തുതന്നെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബിലെ പത്രങ്ങളിലും എഎപി ആഡംബരപൂര്‍വ്വം ഇത്തരം പരസ്യങ്ങള്‍ നല്‍കിയിരുന്നു. പഞ്ചാബിലെ കോണ്‍ഗ്രസ് നേതൃത്വം ഇപ്പോള്‍ത്തന്നെ എഎപി ഇത്തരം പരസ്യങ്ങള്‍ക്കായി ചിലവാക്കുന്ന തുക എത്രയെന്ന്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പഞ്ചാബിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപി മത്സരിക്കാനൊരുങ്ങുകയാണ്. പഞ്ചാബില്‍ ഇപ്പോള്‍ത്തന്നെ രണ്ട് എംപിമാരുള്ള എഎപി നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് അധികാരത്തിലേറാം എന്ന പ്രതീക്ഷയിലാണ്. അതിന്‍റെയുംകൂടെ ഭാഗമായാണ് ഖജനാവില്‍ നിന്ന്‍ വളരെവലിയ തുകകള്‍ ചിലവഴിച്ച് ഇത്തരം പരസ്യധൂര്‍ത്തിനായി പാര്‍ട്ടി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്.

പഞ്ചാബിലെ കാര്യം എന്തായിരുന്നാലും പാര്‍ട്ടി തന്നെ രണ്ടായി പിളര്‍ന്ന്‍, വളര്‍ച്ച തന്നെ മുരടിച്ചു നില്‍ക്കുന്ന കേരളത്തിലെ പാത്രങ്ങളിലും ഇത്തരം പരസ്യങ്ങള്‍ നല്‍കി പൊതുഖജനാവിലെ പണം ധൂര്‍ത്തടിച്ച് കേജ്രിവാളും കൂട്ടരും ഏത് ആദര്‍ശമാണോ പൊക്കിപ്പിടിക്കുന്നത്?

shortlink

Related Articles

Post Your Comments

Related Articles


Back to top button