NewsIndia

ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി സംഘര്‍ഷം; ഒരു മരണം

സുറി: കോളജ് വിദ്യാര്‍ഥി ഫെയ്‌സ്ബുക്കില്‍ അധിക്ഷേപകരമായ പോസ്റ്റിട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പശ്ചിമ ബംഗാളില്‍ ഒരാള്‍ മരിച്ചു. ബിര്‍ബാഹും ജില്ലയിലെ ഇല്ലംബസാര്‍, ദുബ്രജപൂര്‍ എന്നിവിടങ്ങളിലാണ് സംഘര്‍ഷം ഉണ്ടായത്. ജനക്കൂട്ടം പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുകയും വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.

മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ സുജന്‍ മുഖര്‍ജിയാണ് ഫെയ്‌സ്ബുക്കില്‍ അധിക്ഷേപകരമായ പോസ്റ്റിട്ടത്. ഇതിനുശേഷം സുജന്‍ ഒളിച്ചോടിയെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് ഒരു സംഘം ആളുകള്‍ തിങ്കളാഴ്ച സുജന്റെ വീട്ടിലെത്തിയിരുന്നു. പിന്നീട് സുജന്‍ മുഖര്‍ജിയെ ഇല്ലംബസാര്‍ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടു പോയി.

ഐ.പി.സിയിലെയും ഐ.ടി ആക്ടിലെയും വിവിധ വകുപ്പുകള്‍ ചുമത്തി സുജനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തു. ഇയാളെ ഭോല്‍പൂര്‍ കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് വിടുകയും ചെയ്തിരുന്നു. എന്നാല്‍ ഒരു സംഘം ആളുകള്‍ പൊലീസ് സ്റ്റേഷനിലെത്തി സുജനെ കൈമാറണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ സ്റ്റേഷന്‍ ആക്രമിക്കുകയും പൊലീസ് വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. ജനങ്ങളെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകം ഉപയോഗിച്ചു. ആള്‍ക്കൂട്ടം ദേശീയപാത 60 തടയുകയും വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.
കാര്യങ്ങള്‍ നിയന്ത്രണവിധേയമാണെന്ന് പൊലീസ് സൂപ്രണ്ട് മുകേഷ് കുമാര്‍ അറിയിച്ചു. വലിയ പൊലീസ് സംഘത്തെ സ്ഥലത്തു നിയോഗിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button