NewsInternational

അഭയാര്‍ത്ഥികള്‍ക്ക് സഹായഹസ്തം നീട്ടാന്‍ ഗ്രീസ് തയാറെടുക്കുന്നു

കുടുങ്ങിക്കിടക്കുന്ന ഒന്നര ലക്ഷം അഭയാര്‍ത്ഥികളെ സഹായിക്കാനുള്ള ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതിക്കായി ഗ്രീസ് തയാറെടുക്കുന്നതായി യൂറോപ്യന്‍ ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. അഭയാര്‍ത്ഥികള്‍ക്ക് സഹായമെത്തിക്കാനായി ബാള്‍ക്കന്‍ രാജ്യങ്ങളുടെ മേലുള്ള അന്താരാഷ്‌ട്ര സമ്മര്‍ദ്ദം വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന്‍ വളരെ കുറച്ചു സംഖ്യയിലുള്ള അഭയാര്‍ത്ഥികള്‍ക്ക് മാത്രമായി മാസിഡോണിയ തങ്ങളുടെ അതിര്‍ത്തി തുറന്നതിനെത്തുടര്‍ന്നാണ് ഗ്രീസിന്‍റെ ഈ തീരുമാനം.

“അതിര്‍ത്തികള്‍ അടഞ്ഞു കിടക്കുന്നതായിത്തന്നെ നമ്മള്‍ കണക്കാക്കണം. അതിര്‍ത്തികള്‍ വഴിയുള്ള കടത്തിവിടല്‍ അനുവദിക്കാത്തിടത്തോളവും, യൂറോപ്യന്‍ പുനരധിവാസ-പുനസ്ഥാപന രീതി നടപ്പിലാക്കുന്നതു വരേയും ഈ അഭയാര്‍ത്ഥികള്‍ക്ക് ഞങ്ങളുടെ രാജ്യത്ത് താമസിക്കാം, ” ഗ്രീക്ക് മൈഗ്രേഷന്‍ മന്ത്രി ഇയാന്നിസ് മൂസാലാസ് പറഞ്ഞു.

“നിലവില്‍, മാസിഡോണിയയിലേക്കുള്ള ഇഡോമെനി അതിര്‍ത്തിയിലുള്ള 10,000 പേരടക്കം, 30,000 അഭയാര്‍ത്ഥികള്‍ ഗ്രീസില്‍ കുടുങ്ങികിടക്കുന്നു. ബുധനാഴ്ച്ച നൂറുകണക്കിന് ആള്‍ക്കാര്‍, കൊച്ചുകുട്ടികള്‍ അടങ്ങിയ കുടുംബങ്ങള്‍ ഉള്‍പ്പെടെ, രണ്ട് ഔദ്യോകിക ക്യാമ്പുകളിലേക്കായി വന്നു ചേര്‍ന്നിരിക്കുന്നു,” മന്ത്രി പറഞ്ഞു.

അഭയാര്‍ത്ഥികള്‍ക്കായുള്ള ക്യാമ്പിംഗ് സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ട് മൂസാലസ് നിരവധി മണിക്കൂറുകള്‍ ചിലവഴിക്കുകയുണ്ടായി. കുട്ടികള്‍ക്ക് ആരോഗ്യപരിചരണം, അടിസ്ഥാന വിദ്യാഭ്യാസം തുടങ്ങിയ സൌകര്യങ്ങള്‍ ഒരുക്കുന്നതിനായി ഗ്രീക്ക് ആരോഗ്യ, വിദ്യാഭ്യാസ മന്ത്രിമാരും അടിയന്തിര ചര്‍ച്ചകള്‍ നടത്തി.

വിദേശകാര്യ മന്ത്രി നികോസ് കോട്സിയാസിന്‍റെ അഭിപ്രായത്തില്‍ ഗ്രീസിന് ഒന്നര ലക്ഷം അഭയാര്‍ത്ഥികള്‍ക്കുള്ള സൌകര്യങ്ങള്‍ ഒരുക്കാന്‍ കഴിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button