India

നന്ദിപ്രമേയ ചര്‍ച്ചക്ക് പ്രധാനമന്ത്രിയുടെ മറുപടി

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വളര്‍ച്ചയെക്കുറിച്ചുള്ള രാഷ്ട്രപതിയുടെ നല്ല വാക്കുകള്‍ക്ക് നന്ദിയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.  പാര്‍ലമെന്റിലെ നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റില്‍ അടുത്തിടെയുണ്ടായ സംഭവങ്ങളില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സഭയുടെ അന്തസ്സ് നിലനിര്‍ത്തുന്നതില്‍ പ്രതിപക്ഷത്തിനും ഉത്തരവാദിത്തമുണ്ടെന്ന് രാജീവ് ഗാന്ധിയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. സ്വന്തം ആവശ്യങ്ങള്‍ക്കായി പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തുന്നത് ശരിയല്ല. പ്രാഥമിക വിദ്യാഭ്യാസം, കുടിവെള്ള വിതരണം എന്നിവ സംബന്ധിച്ച് വിദഗ്ധരുടെ റിപ്പോര്‍ട്ടുകള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണം. ഇന്ത്യയില്‍ ദാരിദ്ര്യത്തിന്റെ വിത്തുകള്‍ വിതച്ചത് നിങ്ങള്‍ തന്നെയെന്നും അദ്ദേഹം മറുപടി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button