CricketSports

ധോണിയുടെ വെട്ടിയെടുത്ത തലയുമായി ബംഗ്ലാദേശിന്റെ പ്രകോപനം; ആരാധകര്‍ തമ്മിൽ വാക്പോര്

മിർപുർ: ഏഷ്യാകപ്പ് ഫൈനലിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ സാമൂഹിക മാധ്യമങ്ങളിൽ ഇന്ത്യയുടെയും ബംഗ്ലദേശിന്റെയും ആരാധകർ തമ്മിൽ വാക്പോര്.ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ അറുത്തെടുത്ത തലയുമായി നിൽക്കുന്ന ബംഗ്ലദേശ് താരം ടസ്കിൻ അഹമ്മദിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുന്ന ബംഗ്ലദേശ് ആരാധകർക്ക് ചുട്ട മറുപടിയുമായി ഇന്ത്യൻ ആരാധകരും എത്തി.അതോടെ വാക്പോര് രൂക്ഷമായി.

ഏഷ്യ കപ്പിലെ ആദ്യത്തെ മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനെ തോൽപ്പിച്ചിരുന്നു..പിന്നീട് നടന്ന മത്സരങ്ങളിൽ എല്ലാം ഇന്ത്യ വിജയിച്ചാണ് ഫൈനലിൽ എത്തുന്നത്‌.2015ലും ഇന്ത്യ-ബംഗ്ലദേശ് മൽസരവുമായി ബന്ധപ്പെട്ട് ഇത്തരം ചിത്രങ്ങളുമായി ബംഗ്ലദേശ് ആരാധകർ പ്രകോപനം സൃഷ്ടിച്ചായിരുന്നു പരിഹാസം.

shortlink

Post Your Comments


Back to top button