Health & Fitness

വ്യാജമരുന്നുകളുടെ വന്‍ വിപണിയായി മാറുന്ന കേരളം

      അജീഷ് ലാല്‍

 പ്രതി വർഷം 40,000 കോടി രൂപയുടെ മരുന്നാണ് ഇന്ത്യയില് വില്ക്കപ്പെടുന്നത്. ഇതില് 12,000 കോടിയുടേതും മായം ചേര്ത്തതോ വ്യാജ മരുന്നുകളോ ആണ്. വ്യാജന്മാര് പല രൂപത്തിലാണ് വിപണിയെ കീഴടക്കുന്നത്. 17000ത്തോളം മരുന്നുകള് ഇന്ത്യയില് വിതരണം ചെയ്യുന്നുണ്ടെന്നും ഇതില് എഴുപത് ശതമാനത്തോളം വ്യാജമാണെന്നും 1997ല് തന്നെ ഹാത്തിക കമ്മീഷന് കണ്ടെത്തിയിരുന്നു.
           മരുന്ന് കമ്പനികളും ഡോക്ടര്മാരും തമ്മില് അവിശുദ്ധ ബന്ധമുണ്ടെന്ന തോന്നല് ജനങ്ങള്ക്കിടയില് വളരെ ശക്തമാണ്. കമ്പനികള് അവരുടെ മരുന്ന് എഴുതിക്കാന് വേണ്ടി മാത്രം ഡോക്ടര്മാര്ക്ക് കൈക്കൂലി കൊടുക്കുന്നതും പാരിതോഷികങ്ങള് കൊടുക്കുന്നതും പതിവാണ്.
കമ്പനികൾ പുറത്തിറക്കുന്ന വിവിധ മരുന്നുകളുടെ പ്രചരണാർത്ഥം സൗജന്യ യാത്രകൾ, കുടുംബവും ഒത്തുള്ള വിനോദയാത്രകൾ, മറ്റ് വിലകൂടിയ സമ്മാനങ്ങൾ, സൗജന്യ മെഡിക്കൽ കോണ്ഫറൻസുകൾ തുടങ്ങി ഒട്ടേറെ ഉപഹാരങ്ങൾ ഫാർമ കമ്പനികൾ ഡോക്ടർമാർക്ക് നൽകിയിരുന്നു .വിറ്റ്‌ പോകുന്ന മരുന്നിന്റെ 10 ശതമാനം തുക ആ മരുന്ന് എഴുതുന്ന ഡോക്ടർക്ക് എന്നാണ് ഫാർമാ കമ്പനികളുടെ നിയമം. ഈ തുക പണമായും പാരിതോഷികമായും വാങ്ങുന്നവർ ഉണ്ട്.

സംസ്ഥാനത്ത് 35000ത്തോളം മരുന്നുകള് വിപണിയില് വിതരണംചെയ്യുന്നുണ്ടെന്നാണ് സര്ക്കാര് കണക്ക്. ഇതില് ഓരോ ഇനവും ശരാശരി നാല് ബാച്ചുകളെങ്കിലും ഇറക്കുന്നുണ്ട്. അങ്ങനെ വരുമ്പോള് പ്രതിവര്ഷം ഒന്നരലക്ഷത്തോളം മരുന്നുകള് വിപണിയിലെത്തുന്നു. ഇതില് 4000 മരുന്ന് മാത്രം പരിശോധിക്കാന് സൗകര്യമുള്ളു.

2006 ജനുവരി മുതല്പക്ഷിപ്പനിക്കെതിരെ വിതരണം ചെയ്ത മരുന്നുകളില് അഞ്ച്ലക്ഷത്തോളം രൂപയുടേതും വ്യാജമായിരുന്നു. മലേറിയ നിര്മാര്ജനം ചെയ്യുന്നതിന്റെ ഭാഗമായി ഇന്ത്യയില് ലോക ബേങ്ക് തന്നെ നടപ്പാക്കിയ പ്രവര്ത്തനങ്ങള്ക്ക്ഉപയോഗിച്ചതും കാലഹരണപ്പെട്ട മരുന്നുകളായിരുന്നു.

കേരളത്തില് സര്ക്കാര് ആശുപത്രികള് വഴി വിതരണംചെയ്യുന്ന 122 മരുന്നുകളില് 29 എണ്ണവും ഗുണനിലവാരമില്ലാത്തതാണെന്നുള്ളതിന്‌ രേഖകള് ഉണ്ട്‌. കേരളത്തില് ഒരു വര്ഷം 2000 കോടി രൂപയുടെ മരുന്നുകളാണ് വില്ക്കപ്പെടുന്നത്. ഇതില് 1800 കോടിയുടേയും മരുന്നുകള് സ്വകാര്യ ആശുപത്രികള് വഴിയാണ്. 200 കോടിയുടേത് മാത്രമേ സര്ക്കാര് ആശുപത്രികളിലൂടെ വിതരണം ചെയ്യുന്നുള്ളൂ. അതുകൊണ്ട് തന്നെ സ്വകാര്യ ആശുപത്രികളിലൂടെ വിതരണം ചെയ്യുന്ന മരുന്നുകളുടെ ഗുണനിലവരത്തെ കുറിച്ച്‌ വ്യക്തമായ അന്വേഷണത്തിന്‌ സർക്കാർ തയ്യാറാകണം.
പുതിയ മരുന്നുകള്ക്ക് ലൈസന്സ് നല്കുന്ന ഡ്രഗ് പ്രൊട്ടോകോള് ആര്ക്കും അട്ടിമറിക്കാവുന്ന ദുര്ബലമായ സംവിധാനമാണ്. ആരോഗ്യ, കുടുംബക്ഷേമ വകുപ്പിലെ പാര്ലമെന്്റ് സ്റ്റാന്ഡിങ് കമ്മിറ്റി രാജ്യസഭയില് സമര്പ്പിച്ച റിപ്പോര്ട്ടില് ഇതുസംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണുള്ളത്.ഡ്രഗ്സ് കണ്ട്രോള് ജനറല് ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ) നിയന്ത്രിക്കുന്ന സെന്ട്രല് ഡ്രഗ്സ് സ്റ്റാന്റേഡ് കണ്ട്രോള് ഓര്ഗനൈസേഷനും (സി.ഡി.എസ്.ഒ) മരുന്നു വ്യവസസായവും മെഡിക്കല്പ്രൊ ഫഷനുമായി നിലവിലുള്ള അവിഹിതവും അസാന്മാര്ഗികവുമായ ബന്ധത്തെ തെളിവുകള് സഹിതം ഈ റിപ്പോര്ട്ട് അനാവരണം ചെയ്യുന്നു.

നിര്ബന്ധിതമായ ക്ളിനിക്കല് ട്രയല് പോലും നടത്താതെ ‘ക്ളേവുഡിന്’ (Clevudine)എന്ന മരുന്നിന് മൂന്ന് വിദഗ്ധ ഡോക്ടര്മാര് (ദല്ഹി ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല് സയന്സിലെ പ്രഫസര്, കര്ണാടക ഗുര്ബര്ഗയിലെ കെ.ബി.എന് മെഡിക്കല് കോളജിലെ പ്രഫസര്, കൊല്ക്കത്ത ആര്.ജി.ആര് മെഡിക്കല് കോളജിലെ പ്രഫസര് എന്നിവര്) മൈലുകള്ക്കകലെയിരുന്നുകൊണ്ട് പരസ്പരം കാണാതെ, ബന്ധപ്പെടാതെ ഒരേതരത്തില് എഴുതിയ കത്തുകള് നല്കി.
സെര്ട്ടിന്ഡോള്(Certindole) എന്ന മറ്റൊരു മരുന്നിനെ ഇതുപോലെ രാജ്യത്തിന്റെവിവിധ ഭാഗങ്ങളില്നിന്ന് അംഗീകാരം നല്കിയ നാല് ഡോക്ടര്മാര് ഒരേപോലെയുള്ള കത്തില് ഒരേപോലെ തന്നെ ഡി.സി.ജി.ഐയുടെ ഫുള്ഫോംതെറ്റിച്ചെഴുതിയിരിക്കുന്നു. ഇത്തരം കത്തുകളെല്ലാം തയാറാക്കിയത് മരുന്നുകമ്പനികള് തന്നെയായിരുന്നു.

•ആരോഗ്യ വകുപ്പ്‌ ശ്രദ്ധിക്കേണ്ടുന്ന ചിലത്‌

(¡) ലാബുകൾ
സര്ക്കാറിന് ഇവിടെയും യാതൊരു നിയന്ത്രണവുമില്ല. ലാബുകള്ക്ക് ലൈസന്സ് നല്കുന്നത് തദ്ദേശ സ്ഥാപനങ്ങളാണ്. ലൈസന്സ് നല്കുമ്പോള് ടെക്നീഷ്യന്റെ യോഗ്യതയോ ഉപകരണങ്ങളുടെ കാര്യക്ഷമതയോ പരിശോധിക്കാന് സംവിധാനമില്ല. നിലവിലുള്ള എല്ലാ ചികിത്സകളും ലാബ്ടെസ്റ്റ് അടിസ്ഥാനത്തിലാകയാല് ജനങ്ങള് വലയുകയാണ്. ഒരേദിവസം പല ലാബുകളില് പരിശോധന നടത്തിയാലും വ്യത്യസ്തമായ റിപ്പോര്ട്ടാണ് ലഭിക്കുന്നത്. ലാബുകളിലെ ഉപകരണങ്ങള് പലതും വ്യാജ നിര്മിതമാണ്. സ്വകാര്യ ലാബുകളിലൊന്നിലും ഫീസ് ഏകീകരണവുമില്ല. തോന്നിയതാണ് ഫീസ്.

(¡¡) വില നിയന്ത്രണം

ജീവൻ രക്ഷാ മരുന്നുകൾ അടക്കം എല്ലാ മരുന്നുകൾക്കും അതത്‌ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കീഴിൽ കേന്ദ്ര സർക്കാർ നിർദ്ദേശ പ്രകാരം വില നിയന്ത്രണം കൊണ്ടു വരുക. മരുന്നു കമ്പനികൾക്ക്‌ നൽകിയിരിക്കുന്ന വില നിയന്ത്രണ സംവിധാനം എടുത്തുമാറ്റുക.
നാഷനല് ഫാര്മസ്യൂട്ടിക്കല് പ്രൈസിങ് അതോറിറ്റിയാണ് മരുന്നിന്റെവില നിശ്ചയിക്കാന് അധികാരമുള്ള സ്ഥാപനം. നേരത്തേ മുന്നൂറിലധികം മരുന്നുകള് അതോറിറ്റിയുടെ ലിസ്റ്റിലുണ്ടായിരുന്നെങ്കിലും ഇപ്പോൾ അത് എഴുപതില്പരമായി ചുരുങ്ങി. അതിനര്ഥം, രാജ്യത്ത് വിറ്റഴിക്കപ്പെടുന്ന മറ്റ് നൂറുകണക്കിന് മരുന്നുകളുടെ വില നിശ്ചയിക്കുന്നത് അതത് കമ്പനികള് തന്നെയാണ് എന്നാണ്. അതോറിറ്റിയുടെ പരിധിയില്നിന്ന് പുറത്തുകടക്കാന് നിലവിലുള്ള മരുന്നിന്റെമോളിക്യൂള് കോമ്പിനേഷന് മാറ്റുകയാണ് കമ്പനികള് ഇറക്കുന്ന തന്ത്രം. ഇതില് മാറ്റം വരുത്തുന്നതോടെ നിലവിലുള്ള ലിസ്റ്റില്നിന്ന് പുറത്തുകടന്ന് ഇഷ്ടമുള്ള വില നിശ്ചയിക്കാം.
ആശുപത്രികളില് നിന്ന് മരുന്നുകളുടെ ഇന്ഡന്റ് നല്കുന്ന സോഫ്ട് വെയറിന്റെ തകരാറു കാരണം മരുന്ന് വൈകുന്നുവെന്നും മറ്റുമൊക്കെ മുടന്തൻ ന്യായങ്ങൾ നിരത്തി സർക്കാർ ആശുപത്രികളിൽ മരുന്നുകൾ ഇല്ലെന്ന് വരുത്തി തീർക്കുകയും. വ്യാജ മരുന്ന് ക്ഷാമം ഉണ്ടാക്കി മരുന്ന് കമ്പനിയുടെ കൊള്ളയ്ക്‌ കൂട്ടു നിൽക്കുന്നവർ ആരോഗ്ര വകുപ്പിന്റെ അങ്ങേ തലയ്കൽ മുതൽ താഴേക്കിടവരെയുണ്ട്‌.

(¡¡¡) ഫാര്മസികള്

കേരളത്തിൽ എണ്ണായിരത്തോളം അംഗീകൃത ഫാര്മസികളുണ്ട്. ഇതില് അഞ്ഞൂറിനും ഫാര്മസി കൗണ്സിലിന്റെ
അംഗീകാരമില്ല. ഇന്ത്യയില് ഉത്പാദിപ്പിക്കുന്ന മരുന്നുകളുടെ പത്ത്ശതമാനവും ഉപയോഗിക്കുന്നത് കേരളീയരാണ്. ഈ മരുന്നുകളാകട്ടെ കൂടുതലും വിതരണം ചെയ്യുന്നത് അംഗീകാരമില്ലാത്ത ഫാര്മസികള് വഴിയുമാണ്. മരുന്ന് കടകളില് സൂക്ഷിക്കുന്ന 90 ശതമാനം മരുന്നുകളും 25 ഡിഗ്രി സെല്ഷ്യസിനു താഴെ ഊഷ്മാവില് സൂക്ഷിക്കേണ്ടതാണ്. എന്നാല് മിക്കയിടത്തും ഇതിനുള്ള
സംവിധാനമില്ല.

(¡v) പരസ്യങ്ങൾ

ജനങ്ങളെ തെറ്റിധരിപ്പിയ്ക്കുന്ന രീതിയിലുള്ള പരസ്യങ്ങൾക്ക്‌ കർശ്ശന നിരോധനവും നിയന്ത്രണവും കൊണ്ടുവരുക.
എട്ട് ആയൂര്‍വേദ ഉത്പന്നങ്ങളുടെ നിര്മാണകേന്ദ്രങ്ങളില് ആരോഗ്യ
വകുപ്പ് പരിശോധന നടത്തുകയും പരസ്യത്തില് പറയുന്ന കാര്യങ്ങള് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലാത്തതിനാല് ഇത്തരം പരസ്യങ്ങള് നല്കരുതെന്ന് ആരോഗ്യ വകുപ്പ് ഇവര്ക്ക് മുന്നറിയിപ്പ് നല്കിയിരുന്നു. എന്നാല് അതവഗണിച്ച്‌ വീണ്ടും പരസ്യങ്ങൾ വന്നത്‌ അധികൃതർ മാത്രം അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു.

(v) മരുന്ന് പരീക്ഷണം

തിരുവനന്തപുരം മെഡിക്കല് കോളജ് ആശുപത്രിക്ക് സമീപം പ്രവര്ത്തിക്കുന്ന ഹെല്ത്ത് ആന്ഡ് റിസര്ച് സെന്റര്
(എച്ച്.ആര്.സി) എന്ന സ്വകാര്യ സ്ഥാപനം കുറച്ച്‌ നാളുകൾക്ക്‌ മുന്മ്പ്‌ അടച്ച്‌ പൂട്ടിയത്‌ എന്തിനായിരുന്നു എന്ന് കേരളിയർ ആരും തന്നെ അറിഞ്ഞിരുന്നില്ല. അഞ്ച്‌ വര്ഷത്തിനിടെ ഒരുലക്ഷത്തോളം പേരില് കേരളത്തിൽ മരുന്ന് പരീക്ഷിച്ചു. മുന്നൂറോളം മരുന്നുപരീക്ഷണങ്ങള്ക്കാണ് കേരളം വേദിയായത്‌.

വ്യാജമരുന്നുകളുടെ ഒരു വമ്പന്‍ വിപണിയായി മാറിയിരിയ്ക്കുകയാണ് കേരളം.എന്തിനും ഏതിനും ആശുപത്രികളെ ആശ്രയിയ്ക്കുന്ന മലയാളികളുടെ ഒരു സംസ്ക്കരത്തെയാണ് വിപണികള്‍ ചൂഷണം ചെയ്യുന്നത്.ഫലപ്രദമായ ഒരു നിയന്ത്രണ സംവിധാനം നടപ്പിലാക്കിയില്ലെങ്കില്‍ വിദേശവിപണിയുടെ വെറും വിറ്റഴിയ്ക്കല്‍ കേന്ദ്രമായി കേരളം മാറാന്‍ അധികം കാലതാമസമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button