International

കുട്ടികള്‍ വീഡിയോ ഗെയിം കളിക്കുന്നതില്‍ പരാതിയുള്ള മാതാപിതാക്കള്‍ അറിയാന്‍

ന്യൂയോര്‍ക് : കുട്ടികള്‍ വീഡിയോ ഗെയിം കളിക്കുന്നതില്‍ പരാതിയുള്ളവര്‍ മതാപിതാക്കള്‍ അറിയാന്‍. കുട്ടികളുടെ മാനസികാരോഗ്യവും സാമൂഹികധാരണാശേഷികളും മെച്ചപ്പെടാന്‍ കളിക്കുന്നത് കൊണ്ട് സാധിക്കുമെന്നാണ് പുതിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

യു.എസിലെ കൊളംബിയ സര്‍വകലാശാലയിലെയും പാരിസിലെ ദെക്കാര്‍ത് സര്‍വകലാശാലയിലെയും ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് വീഡിയോ ഗെയിമുകള്‍ക്ക് ഗുണപരമായ മാറ്റം കുട്ടികളില്‍ കൊണ്ടുവരാന്‍ കഴിയുമെന്ന് തെളിയിച്ചത്. കുട്ടികളുടെ പ്രായം, ലിംഗം, എണ്ണം തുടങ്ങിയവയെ ക്രമീകരിച്ചായിരുന്നു പഠനം നടത്തിയത്.

വീഡിയോ ഗെയിമുകളുടെ കൂടിയ ഉപയോഗം സാധാരണ ബൗദ്ധിക പ്രവര്‍ത്തനങ്ങളെക്കാള്‍ 1.75 മടങ്ങും സ്‌കൂളിലെ പ്രകടനത്തെക്കാള്‍ 1.88 മടങ്ങും വര്‍ധിപ്പിക്കുന്നുവെന്നാണ് പഠനത്തില്‍ തെളിഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button