Latest NewsNewsBusiness

ഗെയിമിംഗ് ഗൗരവമായി എടുത്തോളൂ.. ലക്ഷങ്ങൾ വരെ വരുമാനം നേടാം, കാത്തിരിക്കുന്നത് വമ്പൻ തൊഴിലവസരം

രാജ്യത്തെ 61 ശതമാനം ആളുകൾക്ക് ഗെയിമിംഗ് കോഴ്സുകളെ കുറിച്ച് കൃത്യമായ അറിവില്ലെന്നാണ് പഠനം വെളിപ്പെടുത്തുന്നത്

ഒഴിവുവേളകൾ ആനന്ദകരമാക്കുന്നതിന്റെ ഭാഗമായാണ് മിക്ക ആളുകളും ഗെയിം കളിക്കാറുള്ളത്. പലരും നേരമ്പോക്കായി കാണുന്ന മേഖല കൂടിയാണ് ഗെയിമിംഗ്. എന്നാൽ, ഗെയിമിംഗ് ഗൗരവമായി എടുക്കുകയാണെങ്കിൽ ലക്ഷങ്ങൾ വരുമാനം ഉണ്ടാക്കാമെന്നാണ് പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇ-സ്പോർട്സ് വ്യവസായം വളരെയധികം വളർച്ച പ്രാപിച്ച ഈ കാലത്താണ് ഗെയിമർമാർക്ക് കൂടുതൽ തൊഴിലവസരങ്ങളും, വരുമാനവും ലഭിക്കുന്നത്. എച്ച്പി ഇന്ത്യ ഗെയിമിംഗ് ലാൻഡ്സ്കേപ്പ് സ്റ്റഡി റിപ്പോർട്ട് അനുസരിച്ച്, ഗെയിമിംഗ് മേഖലയിൽ നിന്ന് വരുമാനം ഉണ്ടാക്കുന്നവരുടെ എണ്ണം മുൻ വർഷത്തേക്കാൾ ഗണ്യമായാണ് ഉയർന്നിരിക്കുന്നത്. ഗെയിമിംഗ് ഗൗരവമായി കണ്ടവരിൽ ഭൂരിഭാഗം ആളുകളും ഏറ്റവും ചുരുങ്ങിയത് 6 ലക്ഷം രൂപ മുതൽ 12 ലക്ഷം രൂപ വരെയാണ് വരുമാനം ഉണ്ടാക്കുന്നത്.

രാജ്യത്തെ 61 ശതമാനം ആളുകൾക്ക് ഗെയിമിംഗ് കോഴ്സുകളെ കുറിച്ച് കൃത്യമായ അറിവില്ലെന്നാണ് പഠനം വെളിപ്പെടുത്തുന്നത്. അതേസമയം, ഗെയിമിംഗിന്റെ വ്യാവസായിക വളർച്ച തിരിച്ചറിഞ്ഞ ചുരുക്കം ചില രക്ഷിതാക്കൾ ഗെയിമിംഗ് ഹോബിയായി അംഗീകരിക്കുന്നുണ്ട്. എന്നാൽ, ഗെയിമിംഗിന്റെ കരിയർ സ്ഥിരതയെക്കുറിച്ചും. സാമൂഹികമായ ഒറ്റപ്പെടൽ സാധ്യതയെക്കുറിച്ചും രക്ഷിതാക്കൾ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. കണക്കുകൾ അനുസരിച്ച്, ചുരുങ്ങിയ കാലയളവിനുള്ളിൽ ആഗോളതലത്തിലെ ഏറ്റവും മികച്ച മൂന്ന് പിസി ഗെയിമിംഗ് രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഗെയിമിംഗ് മേഖലയിലെ തൊഴിൽ സാധ്യതകളെക്കുറിച്ച് അവബോധം സൃഷ്ടിക്കേണ്ടത് അനിവാര്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button