India

കിഡ്‌നി റാക്കറ്റ് സംഘം പിടിയില്‍

ഗാന്ധിനഗര്‍ : ഗുജറാത്തില്‍ കിഡ്‌നി റാക്കറ്റ് സംഘം പിടിയില്‍. മുകേഷ് ചൗധരി, ഷിറാലി ഖാന്‍, റഫീഖ് അഹമ്മദ് എന്നിവരാണ് പിടിയിലായത്. കേസില്‍ ജാവേദ് എന്നയാള്‍ കൂടി പിടിയിലാകാനുണ്ട്. ഇയാളാണ് ഡല്‍ഹിയിലെ കിഡ്‌നി റാക്കറ്റ് സംഘത്തെ നിയന്ത്രിക്കുന്നത്.

പല സ്ഥലങ്ങളില്‍ നിന്നായാണ് മൂന്നു പേരെയും പോലീസ് പിടികൂടിയത്. 13 പേരെ അനധികൃതമായി ശസ്ത്രക്രിയയ്ക്കു വിധേയരാക്കിയാണ് ഇവര്‍ കിഡ്‌നി മോഷ്ടിക്കാന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ജാവേദിനെ പിടികൂടുന്നതിനായി ശ്രമം നടക്കുകയാണന്നും ആനന്ദ് പോലീസ് മേധാവി അശോക് കുമാര്‍ യാദവ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button