NewsIndiaInternational

മോദി അധികാരത്തിലെത്തുമെന്ന് ഫ്രഞ്ച് പ്രവാചകന്‍ പ്രവചിച്ചിരുന്നു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയില്‍ അധികാരത്തിലേറുമെന്നത് നൂറ്റാണ്ടുകള്‍ക്കു മുമ്പേ ലോകപ്രശസ്ത ഫ്രഞ്ച് പ്രവാചകന്‍ നോസ്ട്രഡാമസ് പ്രവചിച്ചിരുന്നെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജിജു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രി ഈ അവകാശവാദം ഉന്നയിച്ചത്.

450 വര്‍ഷങ്ങള്‍ക്കു മുന്‍പാണു നോസ്ട്രഡാമസ് ഈ പ്രവചനം നടത്തിയതത്രെ. 2014 മുതല്‍ 2026 വരെ ഇന്ത്യയെ നയിക്കാന്‍ മധ്യവയസ്‌കനായ ഒരു മികച്ച ഭരണാധികാരി ഉദയം ചെയ്യുമെന്നായിരുന്നു പ്രവചനം. ‘ആദ്യഘട്ടത്തില്‍ ജനങ്ങള്‍ ഇദ്ദേഹത്തെ വെറുക്കുമെങ്കിലും പിന്നീട് പരക്കെ സ്‌നേഹിക്കപ്പെടും. അദ്ദേഹം രാജ്യത്തിന്റെ വിധിയും ദിശയും മാറ്റിമറിക്കും. ഇന്ത്യയ്ക്കു മാത്രമല്ല ലോകത്തിനു മുഴുവനും അദ്ദേഹം സുവര്‍ണകാലം പ്രദാനം ചെയ്യും. ഈ ഭരണത്തിനു കീഴില്‍ ഇന്ത്യ ലോകശക്തി ആവുക മാത്രമല്ല, മറ്റു രാജ്യങ്ങളെ സംരക്ഷിക്കുകയും ചെയ്യും’. ഇങ്ങനെ നോസ്ട്രഡാമസ് പ്രവചിച്ചിരുന്നെന്നും റിജിജു അവകാശപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button