IndiaNews

ഉത്തരാഖണ്ടില്‍ കോണ്‍ഗ്രസില്‍ ഭരണ പ്രതിസന്ധി

ഉത്തരാഖണ്ടില്‍ മുന്‍മുഖ്യമന്ത്രി വിജയ്‌ ബഹുഗുണ അടക്കമുള്ള കോണ്‍ഗ്രസ് എംഎല്‍എമാര്‍ കാലുമാറിയതോടെ ഹരീഷ് റാവത്തിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഗവണ്മെന്‍റ് പ്രതിസന്ധിയിലായി. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് അരുണാചല്‍പ്രദേശില്‍ അരങ്ങേറിയതുപോലുള്ള രാഷ്ട്രീയ കരുനീക്കങ്ങളാണ് ഉത്തരാഖണ്ടിലും അരങ്ങേറുന്നത്.

വിമത കോണ്‍ഗ്രസ് എംഎല്‍എമാരും, 29 എംഎല്‍എമാരുള്ള ബിജെപിയും ഒരുമിച്ചാല്‍ ഹരീഷ് റാവത്ത് മന്ത്രിസഭ വീഴും എന്ന അവസ്ഥയാണ് ഉത്തരാഖണ്ടില്‍. നിയമസഭയില്‍ വാര്‍ഷിക ബജറ്റ് പാസ്സാക്കുന്നതിനു മുമ്പ് ആണ് ഈ സംഭവ’വികാസങ്ങള്‍ എന്നത് സ്ഥിതി ഗുരുതരമാക്കുന്നു. എംഎല്‍എമാര്‍ കാലു മാറുന്നതിനു മുമ്പ് 71-അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 36 എംഎല്‍എമാര്‍ മാത്രമാണുള്ളത്.

shortlink

Related Articles

Post Your Comments


Back to top button