WayanadLatest NewsKeralaIndia

അമേഠിക്ക് പുറമെ വയനാട്ടിലും രാഹുല്‍ മത്സരിക്കും- ഹരീഷ് റാവത്ത്‌

ന്യൂഡൽഹി: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ അമേഠിയ്ക്ക് പുറമെ വയനാട് നിന്നും രാഹുൽ ഗാന്ധി മത്സരിക്കുമെന്ന് കോൺഗ്രസ് നേതാവ് ഹരീഷ് റാവത്ത്. പ്രതിസന്ധിഘട്ടത്തിൽ രാഹുൽ ഗാന്ധിയെ വയനാട് പിന്തുണച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ തവണ അമേഠിയിലും വയനാട്ടിലുമാണ് രാഹുല്‍ മത്സരിച്ചത്. വയനാട്ടില്‍നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രാഹുല്‍ പക്ഷേ, അമേഠിയില്‍ ബി.ജെ.പി നേതാവ് സ്മൃതി ഇറാനിയോട് 55,000-ഓളം വോട്ടിന് പരാജയപ്പെട്ടിരുന്നു. എന്നാൽ, ഇത്തവണ രാഹുൽ അമേഠിയില്‍നിന്ന് മത്സരിക്കുമെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ് വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ്, ‘അമേഠി പ്രതീക്ഷയുള്ള സീറ്റാണ്, എന്നാൽ പ്രതിസന്ധിഘട്ടത്തിൽ പിന്തുണച്ചത് വയനാടാണ്. രാഹുൽ വയനാട് നിന്നും മത്സരിക്കും’ എന്ന് വ്യക്തമാക്കിക്കൊണ്ട് കോൺഗ്രസ് നേതാവ് രംഗത്തെത്തിയത്. എന്നാൽ, തിരഞ്ഞെടുപ്പിനോടടുത്ത് മാത്രമേ ഇക്കാര്യത്തിൽ പാർട്ടി  അന്തിമ തീരുമാനം എടുക്കുകയുള്ളൂ എന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button