NewsInternational

ഫ്ലൈദുബായ് അപകടത്തില്‍ ഇന്ത്യാക്കാരും

റഷ്യയിലെ റോസ്തോവ്-ഓണ്‍-ഡോണ്‍ എയര്‍പോര്‍ട്ടില്‍ ലാന്റിംഗിനിടെ അപകടത്തില്‍പ്പെട്ട് തകര്‍ന്ന ഫ്ലൈദുബായ് ജെറ്റില്‍ രണ്ട് ഇന്ത്യാക്കാരും ഉണ്ടായിരുന്നതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

ദക്ഷിണറഷ്യയില്‍ തകര്‍ന്നുവീണ എയര്‍ലൈന്‍ അപകടത്തില്‍ മരണമടഞ്ഞവരില്‍ 44 റഷ്യക്കാരും, 8 ഉക്രൈനികളും, രണ്ട് ഇന്ത്യാക്കാരും, ഒരു ഉസ്ബെക്കിസ്ഥാന്‍ സ്വദേശിയും ഉണ്ടെന്നാണ് ദുബായ് മീഡിയ ഓഫീസ് ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചത്.

ലാന്റിംഗിനിടെ തറയിലിടിച്ച് തകര്‍ന്ന വിമാനം 950 കിലോമീറ്ററോളം വേഗതിയിലായിരുനു എന്ന് റഷ്യന്‍ സ്റ്റേറ്റ് വാര്‍ത്താ ഏജന്‍സി ടാസ് റിപ്പോര്‍ട്ട്ചെയ്തു. കാറ്റുംകോളും നിറഞ്ഞ കാലാവസ്ഥയാകാം അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

shortlink

Post Your Comments


Back to top button