Oru Nimisham Onnu ShradhikkooLife StyleHealth & Fitness

ഹൃദയാരോഗ്യം സര്‍വാരോഗ്യത്തിനും പ്രധാനം; ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനുള്ള ചില ആരോഗ്യപാഠങ്ങള്‍

ഹൃദയത്തില്‍ നിന്നു തുടങ്ങുന്നു എല്ലാ ആരോഗ്യവഴികളും. ആരോഗ്യത്തിന് ഹൃദയം നന്നാവണമെന്നര്‍ത്ഥം. ചില ഹൃദയാരോഗ്യവശങ്ങള്‍ വായിച്ചറിയൂ. പുകയ്ക്കുന്ന ശീലം ആയുസിന്റെ നീളം 15 വര്‍ഷം വരെ കുറയ്ക്കും. പുകവലിക്കുന്ന ഒരാള്‍ക്ക് മറ്റുള്ളവരേക്കാള്‍ ഹൃദയാഘാത സാധ്യത രണ്ടിരട്ടിയാണ്. പുകവലി ഈ നിമിഷം ഉപേക്ഷിച്ചാല്‍ ഹാര്‍ട്ട് അറ്റാക്ക് വരാനുള്ള സാധ്യതയും കുറഞ്ഞു വരും. പുകവലിയെപ്പോലെ മദ്യപാനവും ഹൃദയത്തിന് നല്ലതല്ല. ഇത് ബിപി കൂട്ടും, തടി വര്‍ദ്ധിപ്പിക്കും. തീരെ ഉപേക്ഷിക്കാനാവാത്തവര്‍ മദ്യത്തിന്റെ അളവെങ്കിലും കുറയ്‌ക്കേണ്ടത് പ്രധാനം. ഉപ്പ് കൂടുതല്‍ കഴിച്ചാല്‍ രക്തസമ്മര്‍ദം കൂടും. ഇത് ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിക്കും. ഉപ്പ് കൂടുതലാവാതെ സൂക്ഷിക്കുക. രക്തസമ്മര്‍ദത്തിനൊപ്പം പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവയും ഹൃദയാരോഗ്യത്തിന് ഭീഷണിയാണ്. ഇവ എപ്പോഴും നിയന്ത്രണത്തിലായിരിക്കണം. മടി പിടിച്ചിരിക്കാതെ ശരീരത്തെയും മനസിനെയും എപ്പോഴും ഉണര്‍വോടെ സൂക്ഷിക്കുക. വ്യായാമം നിത്യജീവിതത്തിന്റെ ഭാഗമാക്കുക. ഹൃദയം മെച്ചപ്പെടും. ഭക്ഷണക്രമീകരണം പ്രധാനം. ആരോഗ്യത്തിന്റെ അടിസ്ഥാനം തന്നെ പോഷകാംശമുള്ള ഭക്ഷണമാണ്. നല്ല ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്തു കഴിയ്ക്കുക. കൊഴുപ്പുള്ളവ കഴിവതും ഒഴിവാക്കണം. ടെന്‍ഷന്‍ ഒഴിവാക്കുക. ഇത് അസുഖങ്ങള്‍ കുറയ്ക്കും. ആയുസു വര്‍ദ്ധിപ്പിക്കും. സന്തോഷത്തോടെ ജീവിക്കുക. എപ്പോഴും മുഖത്തൊരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കൂ. നിങ്ങളുടെ ഹൃദയവും പുഞ്ചിരിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button