NewsIndiaInternational

അനധികൃതമായി അമേരിക്കയില്‍ പ്രവേശിച്ച ഇന്ത്യന്‍ പൗരന്‍ അറസ്റ്റില്‍

 

വാഷിങ്ടണ്‍: ഇമിഗ്രേഷന്‍ പരിശോധനയ്ക്ക് വിധേയമാകാതെ അമേരിക്കയില്‍ പ്രവേശിച്ച ഇന്ത്യന്‍ പൗരനെ യു.എസ് ബോഡര്‍ പട്രോള്‍ ഏജന്റുമാര്‍ അറസ്റ്റു ചെയ്തു. ഗുര്‍ജീത്ത് സിംഗ് എന്ന 19 വയസുകാരനാണ് അറസ്റ്റിലായത്. അറസ്റ്റിലായ ഗുര്‍ജീത്ത് സിംഗ് ആറുമാസം തടവും അയ്യായിരം യു.എസ് ഡോളര്‍ പിഴയും യു. എസില്‍ നിന്ന് നാടുകടത്തലും നേരിടേണ്ടി വരും. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യു.എസ് ബോഡര്‍ പട്രോള്‍ ന്യൂയോര്‍ക്കില്‍ നിന്നും ഗുര്‍ജീത്തിനെ പിടികൂടിയത്.
ന്യൂയോര്‍ക്കിലെ വടക്കന്‍ ജില്ലയിലുള്ള യു.എസ് അറ്റോര്‍ണി ഓഫീസ് സിംഗിനെ പ്രോസിക്യൂട്ട് ചെയ്‌തെന്നും അനധികൃതമായി പ്രവേശിച്ച പരദേശി ‘ എന്ന കുറ്റം ഇയാള്‍ക്കെതിരെ ചുമത്തി എന്നുമാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യു.എസ് പ്രവേശിക്കാനുള്ള അനുമതി നല്‍കുന്ന ഒരു രേഖകളും കൈവശമില്ലാതിരുന്ന സിംഗിനെ അറസ്റ്റിനു ശേഷം വിശദമായി ചോദ്യം ചെയ്തിരുന്നുവെന്നും സിംഗിന് യു.എസില്‍ ക്രിമിനല്‍ പശ്ചാത്തലമൊന്നും ഇല്ലെന്ന് വ്യക്തമായിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
സെയിന്റ് റെജിസ് മോഹോക്ക് ട്രൈബല്‍ പൊലീസിനാണ് രഹസ്യ വിവരം ലഭിച്ചത്. ഉടന്‍ തന്നെ അവര്‍ യു.എസ് ബോഡര്‍ പട്രോളിനെ വിവരം അറിയിക്കുകയായിരുന്നു. ട്രൈബല്‍ പൊലീസിന്റെ നീക്കമാണ് മതിയായ രേഖകള്‍ ഇല്ലാതെ അനധികൃതമായി രാജ്യത്ത് കടന്നയാളെ പിടികൂടാന്‍ സഹായിച്ചതെന്ന് ബോഡര്‍ പട്രോള്‍ ഏജന്റ് തലവന്‍ വേഡ് എ ലാഫ് മാന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button