NewsInternational

നാരങ്ങ കാരണം യാത്ര പൂര്‍ത്തിയാക്കാന്‍ കഴിയാതെ മടങ്ങേണ്ടി വന്ന യുവതി

ഓക്‌ലാന്‍ഡ്് : പോക്കറ്റില്‍ നാരങ്ങയുമായി ഓക്്‌ലാന്‍ഡ് എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയ യുവതിയെ നാടുകടത്തി. ന്യൂസിലന്‍ഡ് വിമാനത്താവള അധികൃതരാണ് യുവതിയോട് ഈ കടുംകൈ ചെയ്തത്. പാന്റിന്റെ പോക്കറ്റിനുള്ളില്‍ ആറ് നാരങ്ങകളുമായാണ് വിദേശിയായ യുവതി ഓക്്‌ലാന്‍ഡ് എയര്‍പോര്‍ട്ടില്‍ വിമാനം ഇറങ്ങിയത്.

അധികൃതരുടെ പരിശോധനയ്ക്കിടെ സ്നിഫര്‍ ഡോഗുകളാണ് നാരങ്ങ കണ്ടെത്തിയത്. അതേസമയം താന്‍ കരള്‍ രോഗ ബാധിതയാണെന്നും ചികിത്സയുടെ ഭാഗമായാണ് യാത്രകളില്‍ നാരങ്ങകള്‍ കരുതുന്നതെന്നും യുവതി അധികൃതരോട് പറഞ്ഞു.

എന്നാല്‍ ഇതൊന്നും നിയമപരമായി അനുവദനീയമല്ലെന്ന് പറഞ്ഞ് അധികൃതര്‍ യുവതിയെ നാടുകടത്തി. നാരങ്ങ കൊണ്ടുവരുന്നത് നിയമപരമായി കുറ്റമാണെന്നാണ് അധികൃതരുടെ വാദം. അസുഖങ്ങളോ കീടങ്ങളോ നാരങ്ങയിലൂടെ എത്തുമെന്നും അധികൃതര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button