NewsInternational

സൗദിയില്‍ നിതാഖത് കൂടുതല്‍ മേഖലകളിലേയ്ക്ക്

റിയാദ് : സൗദിയില്‍ ഗതാഗത മേഖലയിലും പൂര്‍ണ സ്വദേശവത്ക്കരണം നടപ്പാക്കുന്നു. ഇതിന്റെ ആദ്യപടിയായി ടാക്‌സി െൈഡ്രവര്‍മാരുടെ റിക്രൂട്ടിംഗ് നിര്‍ത്തി വെയ്ക്കാന്‍ തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. ടാക്‌സി മേഖലയില്‍ തൊഴില്‍ മന്ത്രാലയത്തിന്റെ നിതാഖത് പദ്ധതി പരിഷ്‌കരിച്ച് പുതിയ നിയമം കൊണ്ട് വരാനാണ് തീരുമാനം. ടാക്‌സി വിഭാഗം ഗതാഗത മന്ത്രാലയത്തിന്റെ കീഴിലാക്കി നിയമം കര്‍ശനമായി നടപ്പാക്കാനാണ് ആലോചിക്കുന്നത്. മലയാളികളടക്കം ആയിരകണക്കിന് പേരെ ബാധിക്കുന്നതാണ് ഈ പുതിയ നിയമം. മൊബൈല്‍ ഫോണ്‍ മേഖലയില്‍ പൂര്‍ണ സ്വദേശിവത്ക്കരണം നടപ്പാക്കിയതിന്റെ പിന്നാലെയാണ് ഗതാഗതരംഗത്തും നിതാഖത് വരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button