Latest NewsNewsInternational

പറന്നുയർന്നത് വനിതാ ജീവനക്കാർ മാത്രമടങ്ങുന്ന ഫ്ലൈറ്റ് : ചരിത്രം തിരുത്തി സൗദി

റിയാദ്: വനിതാ ജീവനക്കാർ മാത്രമടങ്ങുന്ന ഫ്ലൈറ്റ് ആദ്യമായി സൗദി അറേബ്യയിൽ നിന്നും പറന്നുയർന്നു. തലസ്ഥാന നഗരമായ റിയാദിൽ നിന്നും ജിദ്ദയിലേക്കുള്ള ഫ്ലൈഅദീൽ വിമാനമാണ് ചരിത്രം സൃഷ്ടിച്ചു കൊണ്ട് പറന്നുയർന്നത്.

പൈലറ്റും സഹപൈലറ്റും ഉൾപ്പെടെ, പൂർണമായും വനിതാ ജീവനക്കാർ മാത്രമായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ഫ്ലൈഅദീൽ കമ്പനിയുടെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്. ആകെ മൊത്തം ഏഴ് ജീവനക്കാർ ഉണ്ടായിരുന്നതിൽ പൈലറ്റും സഹ പൈലറ്റും ഫസ്റ്റ് ഓഫീസറും അടക്കം എല്ലാവരും വനിതകളായിരുന്നുവെന്ന് കമ്പനി വ്യക്തമാക്കി.

സൗദി കൊമേഴ്സ്യൽ കോ-പൈലറ്റായ ആദ്യ വനിത യാസ്മിൻ അൽ മൈ മാനിയ, സൗദി കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസോടു കൂടെ പറക്കുന്ന ആദ്യ വനിത ഹനാദി സക്കറിയ അൽ ഹിന്ദി, അന്താരാഷ്ട്ര പാതയിൽ ആദ്യമായി എയർബസ് എ320 പാസഞ്ചർ വിമാനം പറത്തിയ യുഎഇ സ്വദേശിനി റാവിയ എന്നിവരടങ്ങുന്ന ഏഴംഗ സംഘമാണ് ഈ ചരിത്രനേട്ടം സൃഷ്ടിച്ചത്. സംഘത്തിലെ മിക്കവരും സൗദി സ്വദേശിനികൾ ആയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button