NewsInternational

സൗദിയുടെ ഐശ്വര്യം എന്തെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞ് നരേന്ദ്രമോദി

റിയാദ്: സൗദിയില്‍ വനിതകളുടെ നേതൃത്വത്തില്‍ വനിതകള്‍ മാത്രം നടത്തുന്ന ഒരു ഐ-ടി സെന്‍റര്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്തുത സെന്‍റര്‍ “സൗദിയുടെ ഐശ്വര്യം” ആണെന്ന് അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ടാറ്റാ കണ്‍സല്‍ട്ടന്‍സി സര്‍വ്വീസസ് (ടിസിഎസ്) ആണ് ഇ വനിതാ ഐ-ടി സെന്‍റര്‍ സൗദിയില്‍ സ്ഥാപിച്ചത്.

“സൗദി അറേബ്യയുടെ ഐശ്വര്യമായ ഈ പ്രൊഫഷണലുകളെ ഞാന്‍ സന്ദര്‍ശിക്കുന്നു,” തന്‍റെ സൗദി സന്ദര്‍ശനത്തിന്‍റെ അവസാനദിനത്തെ ആദ്യപരിപാടിയില്‍ പങ്കെടുത്ത് കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

“ഞാനിന്ന്‍ ഇവിടെ ദര്‍ശിക്കുന്ന ഈ അന്തരീക്ഷം ലോകത്തിന്‍റെ മുഴുവന്‍ വിമര്‍ശനങ്ങള്‍ക്കും മറുപടി നല്‍കാന്‍ കെല്‍പ്പുള്ളതാണ്,’ മോദി പറഞ്ഞു.

വനിതാ ഐ-ടി സെന്‍റര്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രിയെ കയ്യടികളോടെയാണ് ജീവനക്കാരികള്‍ വരവേറ്റത്. ചിലര്‍ മോദിയുടെ കൂടെ സെല്‍ഫിയെടുക്കാനും മത്സരിച്ചു.

മൂന്ന് വര്‍ഷം മുമ്പ് 80 വനിതകളുമായി തുടങ്ങിയ സെന്‍ററില്‍ ഇപ്പോള്‍ 1,000-ത്തിലധികം വനിതകള്‍ ജോലി ചെയ്യുന്നു.

80 ശതമാനം ജീവനക്കാരികളും തദ്ദേശീയ സൗദി വനിതകളാണ്. ഏതെങ്കിലും ഒരു കമ്പനി ഇത്തരത്തില്‍ സൗദിയില്‍ ആരംഭിക്കുന്ന ആദ്യ ബിപിഒ സെന്‍റര്‍ ആണിത്.

CfGSPxdUsAMShQLCfGSPxzUAAE8Z1ACfG3WPXUAAE3WQa

shortlink

Related Articles

Post Your Comments

Related Articles


Back to top button