KeralaNews

കുപ്രസിദ്ധ മോഷ്ടാവ് പത്തനംതിട്ടയില്‍ പിടിയില്‍

പത്തനംതിട്ട: ഒട്ടേറെ മോഷണക്കേസുകളിലെ പ്രതിയെ തിരുവല്ലയില്‍ പൊലീസ് പിടികൂടി. കവിയൂര്‍ കോട്ടൂര്‍ കുരുതികാമന്‍കാവ് ക്ഷേത്രത്തിനു സമീപത്തെ കോളനിയില്‍ താമസിക്കുന്ന സുനില്‍ (കാക്ക സുനില്‍ 35) ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം രാത്രി 7ന് തിരുവല്ല ബീവറേജസിന് സമീപത്തും നിന്നുമാണ് ഇയാള്‍ പിടിയിലായത്.

ഇയാളില്‍ നിന്നും 550 രൂപയുടെ ചില്ലറ പൈസയും കമ്പിപ്പാരയും പൊലീസ് കണ്ടെടുത്തു. തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലില്‍ കഴിഞ്ഞ മാസം 8ന് കറ്റോട് ക്‌നാനായ പള്ളിയുടെ കാണിക്ക വഞ്ചി കുത്തിത്തുറന്നു മോഷ്ടിച്ച പണമാണെന്ന് ഇയാള്‍ മൊഴി നല്‍കി. സര്‍ക്കാരിന്റെ ഭൂരഹിത പദ്ധതിപ്രകാരം ലഭിച്ച ചീമേനിയിലാണ് ഇയാളുടെ താമസം. തൃശ്ശൂര്‍, കോട്ടയം, പത്തനംതിട്ട, മാവേലിക്കര, തിരുവനന്തപുരം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഇയാള്‍ മോഷണത്തിന് ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് എസ്.ഐ വിനോദ് കൃഷ്ണന്‍ പറഞ്ഞു. അഡി.എസ്.ഐ രാജശേഖരന്‍, സീനിയര്‍ സി.പി.ഒ പുഷ്പകുമാര്‍, ഷാഡോ പോലീസുകാരായ എസ്.വിത്സന്‍, അജികുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button