KeralaLatest NewsNews

കേരളത്തില്‍ അവയവ മാഫിയയ്ക്ക് തെളിവ്, തൃശൂര്‍ സ്വദേശി അറസ്റ്റില്‍: അവയവം എടുക്കുന്നത് ഇറാനില്‍ എത്തിച്ച്

കൊച്ചി: കേരളത്തില്‍ അവയവ മാഫിയ നടക്കുന്ന എന്നതിന് തെളിവ്. അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണിയെ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. തൃശൂര്‍ സ്വദേശി സബിത്താണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയിലായത്. ആളുകളെ ഇറാനിലെത്തിച്ചാണ് അവയവം എടുത്തിരുന്നത്. ചെറിയ തുക നല്‍കി വലിയ തുകയ്ക്ക് അവയവം വില്‍ക്കുകയാണ് ചെയ്യുന്നത്. നിരവധി പേരെ ഇത്തരത്തില്‍ പ്രതി ഇറാനിലെത്തിച്ച് അവയവം കവര്‍ന്നെന്നാണ് വിവരം.

Read Also:റഹീം മോചനം: ബ്ലഡ് മണി ഏത് സമയവും നല്‍കാന്‍ തയ്യാറെന്ന് ഇന്ത്യന്‍ എംബസി

രാജ്യാന്തര റാക്കറ്റിലെ പ്രധാന ഏജന്റാണ് പിടിയിലായ സബിത്തെന്ന് പൊലീസ് പറയുന്നു. വലിയ തുക നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് പ്രതി ആളുകളെ ഇറാനിലെത്തിക്കുന്നത്. പിന്നീട് അവയവം കവര്‍ന്ന ശേഷം തുഛമായ തുക നല്‍കി തിരികെ എത്തിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ ലഭിക്കുന്ന അവയവം അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വലിയ തുകയ്ക്ക് പ്രതി മറിച്ചു വില്‍ക്കുകയും ചെയ്യും. നെടുമ്പാശേരി പൊലീസിന്റെ കസ്റ്റഡിയിലാണ് പ്രതി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button